എഎന്‍ഐ വീഡിയോയില്‍ നിന്ന്‌ 
India

മലയിടിഞ്ഞ് കൂറ്റന്‍ കല്ലുകള്‍ താഴേക്ക്; പാലം തകര്‍ന്നു, ഹിമാചലില്‍ ഉരുള്‍പൊട്ടല്‍, 9 മരണം (വീഡിയോ)

ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ ദുരന്തം. മലയില്‍ നിന്ന് അടര്‍ന്നുവീണ കൂറ്റന്‍ പാറക്കല്ലുകള്‍ വന്നു പതിച്ച് പാലം തകര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ ദുരന്തം. 9പേര്‍ മരിച്ചു. മലയില്‍ നിന്ന് അടര്‍ന്നുവീണ കൂറ്റന്‍ പാറക്കല്ലുകള്‍ വന്നു പതിച്ച് പാലം തകര്‍ന്നു. കിന്നാവുര്‍ ജില്ലയിലെ സാംഗ്‌ല വാലിയിലാണ് ദുരന്തമുണ്ടായത്. വിനോദയാത്രക്കെത്തിയവരാണ് മരിച്ചത്. 

നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭീമന്‍ കല്ലുകള്‍ മലമുകളില്‍ നിന്ന് അടര്‍ന്നുവീഴുന്ന ഞെട്ടിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. 

പാലത്തിന് മുകളില്‍ വീണ കല്ലുകതള്‍ നദിയിലേക്കും സമീപത്തെ റോഡിലേക്കും തെറിച്ചുവീഴുന്നത് വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസങ്ങളായി ഹിമാചലില്‍ കനത്ത മഴയാണ് തുടരുന്നത്. നിരവധി പ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ ഉരുള്‍പൊട്ടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

കാര്‍ പാറയിലിടിച്ച് 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സർഫറാസ് ഖാൻ വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിൽ; സായ് സുദർശന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചതാര്? അന്വേഷണം ഊർജിതം