പ്രതീകാത്മക ചിത്രം  
India

ബിസ്‌ക്കറ്റ് എടുക്കാന്‍ കൈ നീട്ടി, ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന്‍ മരിച്ചു

അമ്മയോടൊപ്പം ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ എത്തിയതായിരുന്നു കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ മെഷീനിന്റെ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരനായ ആയുഷ് ചൗഹാന്‍ മരിച്ചു.

കഴിഞ്ഞ ദിവസം അംബര്‍നാഥിലാണ് സംഭവം നടന്നത് . അമ്മയോടൊപ്പം ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ എത്തിയതായിരുന്നു കുട്ടി. മെഷീന്‍ ബെല്‍റ്റില്‍ നിന്ന് ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാര്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു അംബര്‍നാഥ് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍