ഭീമശങ്കർ 
India

റിലേ മത്സരത്തിൽ പങ്കെടുത്തു; മിനിറ്റുകൾക്കുള്ളിൽ 10-ാം ക്ലാസുകാരൻ കുഴഞ്ഞു വീണു മരിച്ചു

കായിക മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ 15കാരൻ കുഴഞ്ഞുവീണു

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കർണാടകയിൽ 15കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബേലധര റൂറൽ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഭീമശങ്കറാണ് വ്യാഴാഴ്ച കുഴഞ്ഞുവീണത്. ഇന്റർ സ്‌കൂൾ മീറ്റിൽ റിലേ മത്സരത്തിൽ പങ്കെടുത്ത് മിനിറ്റുകൾക്കുള്ളിലാണ് വിദ്യാർഥി കുഴഞ്ഞുവീണത്. 

ഭീമശങ്കർ ഉൾപ്പെടുന്ന 12 അം​ഗ സംഘമായിരുന്നു സ്കൂളിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാൻ പോയത്. 5.45നായിരുന്നു മത്സരം.  4*100 റിലേ മത്സരത്തിൽ പങ്കെടുത്ത് മിനിറ്റുകൾക്കുള്ളിൽ  ഭീമശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മത്സരത്തിൽ തങ്ങളുടെ സ്കൂൾ രണ്ടാം സ്ഥാനമായതിൽ ഭീമശങ്കറിന് നിരാശയുണ്ടായിരുന്നു. ആറ് മണിയോടെ സംഘം സ്കൂളിലേക്ക് മടങ്ങുന്നതിനായി വാഹനത്തിൽ കയറുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീഴുകയായിരുന്നെന്ന് സ്കൂൾ പ്രിൻസിപ്പൽ നാ​ഗരാജു പറഞ്ഞു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് വിദ്യാർഥിയുടെ പിതാവ് പരാതി നൽകി.പോസ്റ്റുമോർട്ടത്തിന് ശേഷം വിദ്യാർഥിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT