കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനുള്ള ശ്രമം, എഎന്‍ഐ 
India

നാടിന്റെ പ്രാര്‍ഥന ഫലം കണ്ടു, 24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരനെ രക്ഷിച്ചു- വീഡിയോ

മധ്യപ്രദേശില്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരനെ, 24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരനെ, 24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴല്‍ക്കിണറിന് സമാന്തരമായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് കുട്ടിയെ പുറത്തെടുത്തത്. 

വിദിഷയില്‍ ഇന്നലെ രാവിലെ 11മണിക്കാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എട്ടുവയസുകാരന്‍ ലോകേഷ്  കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. 60 അടി താഴ്ചയാണ് കുഴല്‍ക്കിണറിനുള്ളത്. ഇതില്‍ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടന്നത്. വിവരം അറിഞ്ഞ് രാവിലെ 11.30 മുതല്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ വിജയം കണ്ടത്. 

കുട്ടി ജീവനോടെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് കുഴല്‍ക്കിണറില്‍ ഓക്സിജന്‍ ലഭ്യമാക്കിയായിരുന്നു രക്ഷാപ്രവര്‍ത്തനം. കുഴല്‍ക്കിണറിന് സമാന്തരമായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് കുട്ടിയെ രക്ഷിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ സേനയും പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

SCROLL FOR NEXT