വിഡിയോ സ്ക്രീൻഷോട്ട് 
India

പാനി പൂരി തന്നെ മുഖ്യം; വിവാഹാഘോഷത്തിനിടെ ചിരി പടർത്തി വധു, വിഡിയോ വൈറൽ 

ട്രാവല്‍, ഫാഷന്‍ ഇന്‍ഫ്ളുവന്‍സറായ മഹിമാ അഗര്‍വാളാണ് വിഡിയോയിലെ താരം

Author : സമകാലിക മലയാളം ഡെസ്ക്

പാനി പൂരി കണ്ടാല്‍ പിന്നെ രണ്ടെണ്ണം അകത്താകാതെ രക്ഷയില്ല, അതിപ്പോ സ്വന്തം കല്യാണദിവസമാണെങ്കിലും അങ്ങനെതന്നെ. വിവാഹപന്തലില്‍ പാനി പൂരി കഴിക്കാൻ കാത്തുനിൽക്കുന്ന വധുവിന്റെയും വരന്റെയും വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

ട്രാവല്‍, ഫാഷന്‍ ഇന്‍ഫ്ളുവന്‍സറായ മഹിമാ അഗര്‍വാളാണ് വിഡിയോയിലെ താരം. സ്വന്തം വിവാഹദിനത്തില്‍ നടന്ന ഈ രസകരമായ സംഭവം മഹിമ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതും. 

പാനി പൂരി വിളമ്പുന്ന ടേബിളിനടുത്ത് ഇതിനായി വരനും വധുവും കുറച്ചുനേരം കാത്തുനില്‍ക്കുന്നത് കാണാം. മഹിമയ്ക്കാണ് ആദ്യത്തേത് കിട്ടിയത്. ഇത് കൈയില്‍ പിടിച്ചതും "ഇത് ആട്ട കൊണ്ടുള്ളതാണ് എനിക്കിത് വേണ്ട" എന്നുപറഞ്ഞ് ഭര്‍ത്താവിന് നേരെ നീട്ടുകയായിരുന്നു മഹിമ. ഇതുകേട്ട് ചുറ്റും കൂടിനിന്നവരെല്ലാം ചിരിക്കുന്നതും വിഡിയോയില്‍ കാണാം. 'പാനി പൂരി കഴിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ മഹിമ പറഞ്ഞത് മനസ്സിലാകൂ' എന്നും 'ഇതാണ് ഏറ്റവും മികച്ച വിഡിയോ' എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.

പക്ഷെ കാര്യങ്ങളെല്ലാം നല്ലരീതിയില്‍ തന്നെ അവസാനിച്ചു. പാനി പൂരി പ്രേമിയായി മഹിമയ്ക്ക് ഒടുവില്‍ പ്രിയപ്പെട്ട സ്‌നാക്ക് ലഭിക്കുക തന്നെ ചെയ്തു. എന്റെ പാനി പൂരി സ്നേഹത്തെക്കുറിച്ച് ആരും ശ്രീശത്തിന് (ഭർത്താവ്) മുന്നറിയിപ്പ് നൽകിയില്ല എന്ന് ക്യാപ്ഷൻ നൽകിയാണ് മഹിമ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT