പ്രതീകാത്മക ചിത്രം 
India

കാമുകനെ മണ്ഡപത്തിലേക്കു വിളിച്ചുവരുത്തി യുവതി, വരന്റെ കൈയില്‍ നിന്നു താലിമാല പിടിച്ചുവാങ്ങി; പ്രണയ സാഹസം

കാമുകിയെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതു തടയാന്‍ മണ്ഡപത്തില്‍ എത്തിയ യുവാവ് വരന്റെ കൈയില്‍നിന്ന് താലിമാല തട്ടിപ്പറിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാമുകിയെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതു തടയാന്‍ മണ്ഡപത്തില്‍ എത്തിയ യുവാവ് വരന്റെ കൈയില്‍നിന്ന് താലിമാല തട്ടിപ്പറിച്ചു. താലി തൊട്ടടുത്തു നില്‍ക്കുകയായിരുന്ന കാമുകിയുടെ കഴുത്തില്‍ അണിയിക്കാന്‍ ശ്രമം നടത്തിയെങ്കിലും ബന്ധുക്കള്‍ തടഞ്ഞു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വരനും പാര്‍ട്ടിയും വിവാഹം വേണ്ടെന്നുവച്ചു മടങ്ങി.

ചെന്നൈയിലെ ആഢംബര ഹോട്ടലില്‍ ജീവനക്കാരാണ് യുവാവും യുവതിയും. ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണ്. ഇതിനിടെ പെണ്‍കുട്ടിക്കു വീട്ടുകാര്‍ വേറെ വിവാഹം ഉറപ്പിച്ചു. വിവാഹ മണ്ഡപത്തിലേക്കു പെണ്‍കുട്ടി തന്നെയാണ് കാമുകനെ വിളിച്ചുവരുത്തിയതും.

ഹാളിന്റെ മുന്‍നിരയില്‍ ഇരിപ്പുറപ്പിച്ച കാമുകന്‍ മുഹൂര്‍ത്തം ആയപ്പോള്‍ മണ്ഡപത്തിലേക്കു ചാടിക്കയറുകയായിരുന്നു. വരന്റെ കൈയില്‍ ഉണ്ടായിരുന്ന താലി പിടിച്ചുവാങ്ങിയ ഇയാള്‍ കാമുകിയുടെ കഴുത്തില്‍ അണിയിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മണ്ഡപത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് ഇതു തടഞ്ഞു. യുവാവിനെ അടിച്ചു വീഴ്ത്തുകയും ചെയ്തു. ബന്ധുക്കള്‍ അറിയിച്ചത് അനുസരിച്ച് എത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

പെണ്‍കുട്ടി കഥയെല്ലാം വിവരിച്ചതോടെ വരനും സംഘവും വിവാഹം വേണ്ടെന്നുവച്ചു മടങ്ങി. കാമുകനെ മോചിപ്പിക്കാന്‍ പെണ്‍കുട്ടി പൊലീസിനോടും ആവശ്യപ്പെട്ടു. തങ്ങളുടെ വിവാഹം നടത്തുന്ന കാര്യം വീട്ടുകാര്‍ ആലോചിക്കുകയാണെന്നാണ് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്. എന്തായാലും കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT