ബ്രിജ് ഭൂഷണ്‍/ ട്വിറ്റര്‍ 
India

വീണ്ടും റാലി പ്രഖ്യാപിച്ച് ബ്രിജ് ഭൂഷണ്‍; കൈസര്‍ഗഞ്ചിലെ ബിജെപി പരിപാടിയില്‍ പങ്കെടുക്കും

ബിജെപി റാലിയില്‍ പങ്കെടുക്കാന്‍ ലൈംഗിക പീഡന കേസില്‍ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മേധാവിയും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ബിജെപി റാലിയില്‍ പങ്കെടുക്കാന്‍ ലൈംഗിക പീഡന കേസില്‍ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മേധാവിയും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. അയോധ്യയില്‍ നടത്താനിരുന്ന റാലി മാറ്റിയതിന് പിന്നാലെയാണ് പുതിയ റാലി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 11നാണ് സ്വന്തം ലോക്‌സഭ മണ്ഡലമായ കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണ്‍ റാലി നടത്തുന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ മഹാസമ്പര്‍ക്ക് അഭിയാന്‍ റാലിയിലാണ് ബ്രിജ് ഭൂഷണ്‍ പങ്കെടുക്കുന്നത്. 

നേരത്തെ, അയോധ്യയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടത്താനിരുന്ന റാലി മാറ്റിയിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആയിരുന്നു അവസാന നിമിഷം റാലി മാറ്റിയത്. 

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ തൂങ്ങിമരിക്കാന്‍ പോലും തയ്യാറാണെന്ന് കഴിഞ്ഞദിവസം ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ ഗുസ്തി താരങ്ങള്‍ എത്തിയിരുന്നു. കര്‍ഷക നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ഇതില്‍ നിന്ന് താരങ്ങള്‍ പിന്‍മാറുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

'മദ്യപിച്ചതായി എഫ്ഐആറിൽ ഇല്ല, എന്തിന് അവരെ ജൂവനൈൽ ഹോമിൽ അയച്ചു ?'; മകള്‍ക്ക് നീതി കിട്ടില്ലെന്ന് ഭയമെന്ന് പൊട്ടിക്കരഞ്ഞ് ഗോപികയുടെ അമ്മ

'മൂത്തോന് വേണ്ടി 15 കിലോ കൂട്ടി, പിന്നീട് കുറച്ചു...വീണ്ടും കൂട്ടി'; 42 വയസ്സിലും കളം നിറഞ്ഞ് നിവിൻ പോളി, ഫിറ്റ്നസ് രഹസ്യം

നാട്ടികയിൽ ടോൾ പിരിവ് ; പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

കോഴിക്കോട് - പാലക്കാട് ദേശീയപാത 966-ല്‍ ഗതാഗത നിയന്ത്രണം