ബ്രിട്ടീഷ് വനിത ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി പ്രതീകാത്മക ചിത്രം
India

ബ്രിട്ടീഷ് വനിത ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി; രണ്ടുപേര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണ് വനിതയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് വനിത ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ ഹോട്ടലില്‍ വെച്ചാണ് സംഭവം. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണ് വനിതയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തത്. തുടര്‍ന്ന് ഇയാളുടെ സുഹൃത്തും പീഡിപ്പിക്കുകയായിരുന്നു.

മഹാരാഷ്ട്ര, ഗോവ തുടങ്ങിയവ സന്ദര്‍ശിച്ച ബ്രിട്ടീഷ് വനിത, ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാന്‍ താല്‍പ്പര്യം അറിയിച്ചു. അയാള്‍ ഡല്‍ഹിയിലേക്ക് വനിതയെ ക്ഷണിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുഖ്യപ്രതിയും കൂട്ടാളിയും കൂടി വനിതയെ സന്ദര്‍ശിച്ചു.

തുടര്‍ന്ന് അവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വനിതയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളായ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ബ്രിട്ടീഷ് ഹൈക്കമ്മീഷനേയും പൊലീസ് അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യഘട്ടത്തില്‍ കനത്തപോളിങ്, 70 ശതമാനം കടന്നു; എറണാകുളം മുന്‍പന്തിയില്‍, പിന്നില്‍ തിരുവനന്തപുരം

മുസ്ലിങ്ങളല്ലാത്ത വിദേശികൾക്ക് മദ്യ നിരോധനത്തിൽ ഇളവ് നൽകാൻ സൗദി, പക്ഷേ, നിങ്ങൾക്ക് ഈ നിബന്ധനകൾ പാലിക്കണം

തീപ്പൊരി തിരിച്ചുവരവ്! ഇന്ത്യയെ നയിച്ച് ഹര്‍ദിക് പാണ്ഡ്യ (വിഡിയോ)

കണ്ണൂരിലും ആലപ്പുഴയിലും സംഘര്‍ഷം, പഴയങ്ങാടിയില്‍ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദ്ദനമേറ്റു; ഹരിപ്പാട് ഹെല്‍മറ്റ് കൊണ്ടടിച്ചു - വിഡിയോ

ഗില്‍ വീണ്ടും പരാജയം; ഇന്ത്യയെ വിറപ്പിച്ച് എന്‍ഗിഡി; 100 എത്തും മുന്‍പ് 4 വിക്കറ്റുകള്‍ നഷ്ടം, ഹർദിക് പൊരുതുന്നു

SCROLL FOR NEXT