നിതിന്‍ അഗര്‍വാള്‍ ,വൈബി ഖുറാനിയ ഫയല്‍
India

നിതിന്‍ അഗര്‍വാളിനെ ബിഎസ്എഫ് മേധാവി സ്ഥാനത്തു നിന്നു നീക്കി; കേരള കേഡറിലേക്കു തിരിച്ചയച്ചു, അസാധാരണ നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിതിന്‍ അഗര്‍വാളിനെ ബിഎസ്എഫ് മേധാവി സ്ഥാനത്തുനിന്നു കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഇദ്ദേഹത്തെ കേരള കേഡറിലേക്ക് തിരിച്ചയച്ചു. നിതിന്‍ അഗര്‍വാളിന് പുറമെ ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുറാനിയയെയും സ്ഥാനത്തു നിന്ന് നീക്കി ഒഡിഷ കേഡറിലേക്കു മടക്കി.

2026 വരെ നിതിന്‍ അഗര്‍വാളിന്റെ കാലാവധി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. സേനയുടെ തലപ്പത്തുള്ള രണ്ടു പേരെ ഒരുമിച്ചു നീക്കുന്നത് അപൂര്‍വമാണ്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചതും തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുമാണ് കേന്ദ്ര നടപടിയിലേക്കു നയിച്ചതെന്നാണ് സൂചന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിതിന്‍ അഗര്‍വാള്‍ കേരള കേഡറില്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസ് ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നിതിന്‍ അഗര്‍വാള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT