ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചു വീഴ്ത്തിയ പാകിസ്ഥാന്‍ ഡ്രോണ്‍, എഎന്‍ഐ 
India

പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യ വെടിവച്ചുവീഴ്ത്തി, ബാഗില്‍ അഞ്ചുപാക്കറ്റുകള്‍; കള്ളക്കടത്തെന്ന് സംശയം

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേനയായ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേനയായ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തി. ഡ്രോണ്‍ വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു.

പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എന്തൊ പറക്കുന്നതായുള്ള മൂളല്‍ ശബ്ദം കേട്ട്  പരിശോധിച്ചപ്പോഴാണ് പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് ഇന്ത്യന്‍ ഭാഗത്തേയ്ക്ക് അതിര്‍ത്തി കടന്ന് ഡ്രോണ്‍ പറക്കുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യ വെടിവച്ചുവീഴ്ത്തി

ഉടന്‍ തന്നെ വെടിവച്ചിടാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഡ്രോണില്‍ നിന്ന് ചെറിയ ബാഗ് കണ്ടെടുത്തു. ഇതില്‍ അഞ്ചു പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നതായി ബിഎസ്എഫ് അറിയിച്ചു. കള്ളക്കടത്തെന്ന് സംശയിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു.

കള്ളക്കടത്ത് സാധനങ്ങള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നു. പാക്കറ്റുകള്‍ക്ക് ഒന്നാകെ നാലര കിലോഗ്രാം ഭാരം ഉണ്ട്. മഞ്ഞ, കറുപ്പ് നിറത്തിലുള്ളതാണ് പാക്കറ്റുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT