അപകടത്തില്‍പ്പെട്ട ബസ്‌  
India

കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ വന്ന ബസ് അപകടത്തില്‍പ്പെട്ടു; മൂന്ന് സ്ത്രീകള്‍ മരിച്ചു; നിരവധി പേരുടെ നില ഗുരുതരം

മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബിലെ ഖനൗരിയിലെ കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് സ്ത്രീ കര്‍ഷകര്‍ മരിച്ചു. കനത്ത മൂടല്‍ മഞ്ഞ് കാരണമാണ് അപകടം ഉണ്ടായത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ബസ് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്.

സര്‍ബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍, ജാബിര്‍ കൗര്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേരും ബതീന്ദയിലെ കോത്ത ഗുരു ഗ്രാമത്തില്‍ ഉള്ളവരാണ്. മരിച്ചവര്‍ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരായിരുന്നു. ബതീന്ദ ജില്ലയില്‍ നിന്നും കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 52 പേരുണ്ടായിരുന്നു.

പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നായി നിരവധി കര്‍ഷകര്‍ ഘനൗരിയിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സംഭവത്തില്‍ പഞ്ചാബ് പൊലിസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT