കൊൽക്കത്ത ഹൈക്കോടതി ഫയൽ
India

1970-കളിൽ എത്രപേർ അതിർത്തി കടന്നു?; എല്ലാവരെയും നാടുകടത്തൽ പ്രായോഗികമാണോ?: ബംഗാൾ സർക്കാരിനോട് കൊൽക്കത്ത ഹൈക്കോടതി

വാസ്തവമറിയാൻ അതിർത്തി ജില്ലകൾ സന്ദർശിക്കണമെന്ന് നിരീക്ഷണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊൽക്കത്ത: 1970-കളിൽ എത്രപേർ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നെത്തിയെന്നും, അവരെയെല്ലാം പൂർണ്ണമായി തിരിച്ചയക്കുക എന്നത് പ്രായോഗികമായി സാധ്യമാണോ എന്നും പശ്ചിമ ബംഗാൾ സർക്കാരിനോട് കൊൽക്കത്ത ഹൈക്കോടതി. ബംഗ്ലാദേശ് പൗരനാണെന്ന് ആരോപിച്ച് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് തടവിലാക്കുകയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്ത സാഹിദുൽ ഷെയ്ഖ് എന്നയാളുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സുപ്രധാന ചോദ്യം. അതിർത്തി പ്രദേശങ്ങളിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ അവിടം സന്ദർശിച്ചുതന്നെ ബോധ്യപ്പെടണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

സാഹിദുൽ ഷെയ്ഖിനെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് പൗരനായി മുദ്രകുത്തിയതെന്നും, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ എന്തിനാണ് രണ്ട് മാസത്തിലധികം തടങ്കലിൽ വെച്ചതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഇയാളുടെ കൈവശം വോട്ടർ തിരിച്ചറിയൽ കാർഡും മറ്റ് ഔദ്യോഗിക രേഖകളും ഉള്ളപ്പോൾ എങ്ങനെ വിദേശിയായി കാണാനാകും എന്ന ചോദ്യത്തിന്, വ്യാജ പഞ്ചായത്ത് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് രേഖകൾ തരപ്പെടുത്തിയതെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. ഇയാളുടെ ബന്ധുക്കൾ എന്ന് അവകാശപ്പെട്ടവർ ഇയാളെ അറിയില്ലെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ, ബന്ധുക്കൾ തിരിച്ചറിഞ്ഞില്ല എന്നത് ഒരാൾ വിദേശ പൗരനാണെന്ന് സ്ഥാപിക്കാൻ പര്യാപ്തമായ തെളിവാകുമോയെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ആരാഞ്ഞു. തന്റെ ഭാഗം വിശദീകരിക്കാൻ പരാതിക്കാരന് അർഹമായ അവസരം നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അധികാരപരിധിയുള്ള മറ്റൊരു ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്ന സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി, ഹർജി ഒക്ടോബർ 14-ന് പരിഗണിക്കുന്നതിനായി ഉചിതമായ ബെഞ്ചിന് വിട്ടു. അതുവരെ സാഹിദുൽ ഷെയ്ഖിനെതിരെയുള്ള നാടുകടത്തൽ ഉത്തരവ് നടപ്പാക്കരുതെന്നും മരവിപ്പിച്ചു നിർത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Hearing a plea challenging the detention and deportation order of an alleged Bangladeshi national, the Calcutta High Court on Thursday asked the West Bengal government how many people had crossed the Indo-Bangla border in the 1970s and whether it was practically feasible to deport all of them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

'കോഹ്‍ലി പെട്ടെന്ന് ഔട്ടായാൽ എനിക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നാറില്ല'; നാനാ പടേക്കർ പറഞ്ഞത് (വിഡിയോ)

കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്

'90 കളിലെ മനോഹരമായ പ്രണയം'; അനൂപ് മേനോന്‍റെ 'ചിരം' തിയേറ്ററുകളിലേക്ക്