സുപ്രീം കോടതി  ഫയൽ
India

'പാകിസ്ഥാനി' എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതല്ല: സുപ്രീം കോടതി

"മിയാൻ-ടിയാൻ", "പാകിസ്ഥാനി" എന്നിങ്ങനെ വിളിക്കുന്നത് മോശമാണെന്നതില്‍ സംശയമില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരാളെ പാകിസ്ഥാനി എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. "മിയാൻ-ടിയാൻ", "പാകിസ്ഥാനി" എന്നിങ്ങനെ വിളിക്കുന്നത് മോശമാണെന്നതില്‍ സംശയമില്ല. എന്നാല്‍, അത് മതവികാരം വ്രണപ്പെടുത്തുന്നതല്ല. ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പാകിസ്ഥാനി എന്നുവിളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉറുദു വിവര്‍ത്തകനുമായ വ്യക്തിയാണ് പരാതി നല്‍കിയത്. വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ചെന്നപ്പോള്‍, തന്നെ തന്റെ മതം പരാമര്‍ശിച്ച് പ്രതി അധിക്ഷേപിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം ബലംപ്രയോഗിച്ച് തടസപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു കേസ്.

സെക്ഷന്‍ 298, 504 353 എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇതില്‍ പരാതിക്കാരന് അനുകൂലമായി ഝാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് പ്രതിക്ക് അനുകൂലമായി സുപ്രീം കോടതി വിധി. സമാധാനം തകര്‍ക്കുന്ന തെറ്റു പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സെക്ഷന്‍ 353 അനുസരിച്ച് ബലപ്രയോദം നടത്തിയതിന് തെളിവില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ഈ രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസം, പുതിയ ജോലി ലഭിക്കാൻ സാധ്യത

സിനിമാ സ്റ്റൈലിലുള്ള അറസ്റ്റ്; പൊലീസ് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും കീഴടക്കിയത് കോടതി മുറിക്കുള്ളില്‍ നിന്ന്

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

എട്ട് വര്‍ഷം, സമാനതകളില്ലാത്ത നിയമ പോരാട്ടം, വിവാദം; നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍ വഴികള്‍

SCROLL FOR NEXT