യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, എസ് ജയശങ്കർ എക്സിൽ പങ്കുവെച്ച ചിത്രം 
India

കാനഡ ഭീകരര്‍ക്ക് താവളം ഒരുക്കുന്നു; അമേരിക്കയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രി 

ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കേ, കാനഡയെ വീണ്ടും കുറ്റപ്പെടുത്തി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കേ, കാനഡയെ വീണ്ടും കുറ്റപ്പെടുത്തി ഇന്ത്യ. ഭീകരര്‍ക്ക് കാനഡ താവളം ഒരുക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കുറ്റപ്പെടുത്തി. യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനെയും ഇന്ത്യ ആശങ്ക അറിയിച്ചുവെന്നും ജയശങ്കര്‍ വ്യക്തമാക്കി. യുഎസ് സന്ദര്‍ശനത്തിനിടെ, വാഷിങ്ടണില്‍ ഉന്നതവൃത്തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജയശങ്കര്‍.

'കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉയര്‍ത്തി. ഇന്ത്യ മറുപടിയും നല്‍കി. ജസ്റ്റിന്‍ ട്രൂഡോ നടത്തിയ ആരോപണങ്ങള്‍ ഇന്ത്യയുടെ നയമല്ല. കനേഡിയന്‍ സര്‍ക്കാരിന് കൃത്യമായ വിവരങ്ങളുണ്ടെങ്കില്‍ പരിശോധന നടത്താം. സംഭവത്തെക്കുറിച്ച് യുഎസിനുള്ള കാഴ്ചപ്പാടുകളും നിഗമനങ്ങളും അവര്‍ അറിയിച്ചു.നമുക്കുള്ള ആശങ്കകള്‍ അവരോടും പങ്കുവച്ചു. കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണ്' - അദ്ദേഹം പറഞ്ഞു. 

'നിഷ്‌ക്രിയമായിരുന്ന പല ഭീകരശക്തികളും വീണ്ടും സജീവമായിരിക്കുന്നു. അതിന് അനുവാദം നല്‍കുന്ന സമീപനമാണ് കാനഡ സ്വീകരിക്കുന്നത്. ഭീകരര്‍ക്കും അക്രമം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവസരം,  രാഷ്ട്രീയ താല്‍പര്യം കണക്കിലെടുത്തു കാനഡ ഒരുക്കുകയാണ്. അമേരിക്കയ്ക്കു കാനഡയെക്കുറിച്ചു വ്യത്യസ്തമായ കാഴ്ചപ്പാടാവും ഉണ്ടായിരിക്കുക. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അങ്ങനെയല്ല. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ കാനഡയില്‍ ഒട്ടും സുരക്ഷിതരല്ല. കാനഡയിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും സുരക്ഷിതമായി അവര്‍ക്കു പോകാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വിസ സര്‍വീസ് നിര്‍ത്തിവച്ചത്'- ജയശങ്കര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT