സുപ്രീംകോടതി  File
India

'പ്രധാനമന്ത്രിയെ വിശ്വസിക്കാന്‍ കഴിയില്ലേ?'; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന സമിതി വിഷയത്തില്‍ സുപ്രീംകോടതിയോട് കേന്ദ്ര സര്‍ക്കാര്‍

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, മറ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനം, സേവന വ്യവസ്ഥകള്‍, കാലാവധി എന്നിവ തീരുമാനിക്കുന്നതിലെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന സമിതിയുടെ രീതി ചോദ്യം ചെയ്ത് സുപ്രീകോടതി. ഈ നടപടിക്രമങ്ങളില്‍ നിഷ്പക്ഷത വേണ്ടതല്ലേയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രിയെ വിശ്വസിക്കാന്‍ കഴിയില്ലേ എന്നാണ് കോടതിയോട് കേന്ദ്രസര്‍ക്കാര്‍ തിരിച്ചു ചോദിച്ചത്. പ്രധാനമന്ത്രി, ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണറെയും ഇലക്ഷന്‍ കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കുന്നത്.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, മറ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനം, സേവന വ്യവസ്ഥകള്‍, കാലാവധി എന്നിവ തീരുമാനിക്കുന്നതിലെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള സെലക്ഷന്‍ പാനലില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയിട്ടുണ്ട്.

സി.ബി.ഐ ഡയറക്ടറെയും ലോക്പാല്‍ അംഗങ്ങളെയും തെരഞ്ഞെടുക്കുന്ന സമിതികളില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിയമ നിര്‍മാണം നടത്തുമ്പോള്‍ ചീഫ് ജസ്റ്റിസിനെ ഈ സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമത്തില്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് മാത്രം പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും 'ദുരുദ്ദേശ്യത്തോടെ' അല്ലെങ്കില്‍ 'ജനാധിപത്യത്തിന് വിരുദ്ധമായി' പ്രവര്‍ത്തിക്കുമെന്ന് കരുതുന്നത് തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസിന് ഒരു 'വിശുദ്ധിയുണ്ട്' എന്നും, സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ സംശയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലുള്ള ഭരണഘടനാപരമായ വിശ്വാസ്യതയെ തകര്‍ക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വാദിച്ചു. 'പ്രധാനമന്ത്രിയുടെ തീരുമാനത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അത് ഒരു ദുരുദ്ദേശ്യപരമായ നടപടിയാണെന്നും കരുതുകയാണെങ്കില്‍, ക്യാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോഴും ഏതെങ്കിലും മുന്‍ ജഡ്ജിയോടോ പുറത്തുനിന്നുള്ള ആളോടോ ആലോചിക്കണമെന്ന് നിയമം കൊണ്ടുവരേണ്ടി വരില്ലേ?' തുഷാര്‍ മേത്ത കോടതിയോട് ചോദിച്ചു.

ഭരണഘടനാ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിയമപ്രശ്‌നം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 145(3) പ്രകാരം വിഷയം ഒരു വലിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. സെലക്ഷന്‍ കമ്മിറ്റി പര്യാപ്തമല്ലെന്ന് കോടതി പറയുന്നത് പാര്‍ലമെന്റിന്റെ വിവേകത്തെ സംശയിക്കുന്നതിന് തുല്യമാണെന്നും, ഭരണഘടനാപരമായ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും തുഷാര്‍ മേത്ത വാദിച്ചു.

വാദങ്ങള്‍ കേട്ട ശേഷം, ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെയും മറ്റ് കമ്മീഷണര്‍മാരുടെയും നിയമന നടപടികള്‍ നിയന്ത്രിക്കുന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ 5 അംഗ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവെച്ചു.

"Can't PM Be Trusted?" Centre To Top Court On Poll Body Selection Panel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുത്തങ്ങ സമരം: കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ എല്ലാവരെയും വെറുതെവിട്ടു, അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് 5 വര്‍ഷം തടവ്

'മറ്റുള്ളവരോട് കാണിക്കുന്ന കരുണയുടെ ഒരഞ്ച് ശതമാനം ഞാൻ എന്നോട് കാണിച്ചിരുന്നെങ്കിൽ; ഒരു സമയം വരെ സഹായം ചോദിക്കാൻ പോലും അറിയില്ലായിരുന്നു'

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി ഓർമയായി; മറഡോണ പോലും നമിച്ച പ്രതിരോധക്കരുത്ത്

'കൺഗ്രാജുലേഷൻസ്'; വഹാബിനെയും ജെബി മേത്തറെയും പരിഹസിച്ച് എം.ബി രാജേഷ്; ലീഗിന് മുന്നിൽ ഇനി രണ്ട് ഓപ്ഷനെന്നും കുറിപ്പ്

100 കിലോയോളം ശരീരഭാരമുണ്ടായിരുന്നു, കോവിഡ് കാലത്തെ തീവ്രപരിശീലനം, വിസ്മയയുടെ വേയ്റ്റ് ലോസ് സീക്രട്ട്