'ചോദ്യപേപ്പര്‍ മാഫിയയെ വെറുതെ വിടില്ല'; ഇന്‍സ്റ്റ വിഡിയോയില്‍ പുതിയ ഭേദഗതി ബില്ലിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യുന്നത്
modi
PM Modi Drops Another Instagram Video, Praises Anti-Paper Leak BillInstagram
Updated on
2 min read

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും രാജ്യത്തെ പരീക്ഷാ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമായി പാര്‍ലമെന്റ് പാസാക്കിയ പുതിയ ഭേദഗതി ബില്ലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തിലാണ് ബില്‍ പാസാക്കിയത് പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ വിശ്വാസയോഗ്യവും ശക്തവുമാക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പരീക്ഷാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യുന്നത്.

'പതിറ്റാണ്ടുകളായി രാജ്യത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച വലിയ പ്രശ്‌നമായി തുടരുകയാണ്. ഇത് നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്നു. അതുകൊണ്ട് തന്നെ പരീക്ഷാ സമ്പ്രദായത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയയെയോ സംഘങ്ങളെയോ ഒരു കാരണവശാലും വെറുതെ വിടില്ല. ഇതിനായി ശക്തമായ നിയമം ആവശ്യമായിരുന്നു' -പ്രധാനമന്ത്രി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാവരും ഒന്നിച്ച് മുന്നേറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയിലോ പരീക്ഷാ തട്ടിപ്പുകളിലോ പങ്കാളികളാകുന്ന വ്യക്തികള്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വകുപ്പുകള്‍ പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തി. സംഘടിത ചോര്‍ച്ച മാഫിയകള്‍ക്ക് കുറഞ്ഞത് 7 വര്‍ഷം തടവും 10 കോടി രൂപയില്‍ കുറയാത്ത പിഴയും വ്യവസ്ഥ ചെയ്യുന്നു. കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികാരം നല്‍കുന്നു. കുറ്റപത്രം സമര്‍പ്പിച്ച് 3 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ബുധനാഴ്ച ലോക്സഭയും വ്യാഴാഴ്ച രാജ്യസഭയും 'പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) അമന്‍ഡ്‌മെന്റ് ബില്‍, 2026' പാസാക്കിയിരുന്നു. പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്‌കരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴ്സിനെയും സര്‍ക്കാര്‍ അടുത്തിടെ രൂപീകരിച്ചിരുന്നു. പരീക്ഷാ നടത്തിപ്പ് ലീക്ക്പ്രൂഫ് ആക്കാനും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്താനുമുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാനായാണ് ഉന്നതതല സമിതി രൂപീകരിച്ചത്.

modi
'പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കുന്നതിലേക്ക് മികച്ച ചുവടുവെപ്പ്'; ചോദ്യചോർച്ച ബിൽ പാസ്സാക്കിയതിൽ കേന്ദ്രത്തെ അഭിനന്ദിച്ച് സോനം വാങ്ചുക്
modi
റെയില്‍വേയുടെ ഓണ്‍ലൈന്‍ ലഗേജ് ബുക്കിങ് ഇന്നുമുതല്‍; ലഗേജ് പരിധി അറിയാം
modi
വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട് സ്വന്തമാക്കി: ഛോട്ടാ രാജന് 7 വര്‍ഷം തടവ്, 55,000 രൂപ പിഴ
Summary

PM Modi Drops Another Instagram Video, Praises Anti-Paper Leak Bill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Lok Sabha passes Public Examinations Amendment Bill 2026
neet task force
Prime Minister Narendra Modi
Dharmendra Pradhan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com