വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട് സ്വന്തമാക്കി: ഛോട്ടാ രാജന് 7 വര്‍ഷം തടവ്, 55,000 രൂപ പിഴ

ചെന്നൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് 'വിജയ കദം' എന്ന പേരിലാണ് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്
Chhota Rajan
ഛോട്ടാ രാജൻ ഫയൽ
Edited By:
Updated on
1 min read

ചെന്നൈ: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന് ഏഴു വര്‍ഷം തടവുശിക്ഷ. 55,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വ്യാജ രേഖകളും വ്യാജ വിലാസവും ചമച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയെന്ന കേസിലാണ് ചെന്നൈ സിബിഐ കോടതി ഛോട്ടാ രാജന് ശിക്ഷ വിധിച്ചത്.

Chhota Rajan
തമിഴ്‌നാട്ടില്‍ അരും കൊല; ഭാര്യയേയും അമ്മയേയും യുവാവ് വെട്ടിക്കൊന്നു, അരിവാളുമായി പൊലീസ് സ്റ്റേഷനിലെത്തി

വഞ്ചന, വ്യാജമായി രേഖകള്‍ ചമയ്ക്കല്‍, ആള്‍മാറാട്ടം നടത്തല്‍, വ്യാജ രേഖകള്‍ എന്ന് അറിഞ്ഞുകൊണ്ടുതന്നെ പാസ്പോര്‍ട്ട് ലഭിക്കാനായി സമര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ചെന്നൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് 'വിജയ കദം' എന്ന പേരിലാണ് ഇയാള്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്.

ഈ സംഭവത്തില്‍ 2002 മാര്‍ച്ച് 19-നാണ് ഛോട്ടാ രാജനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയിരുന്ന ഛോട്ടാ രാജന്‍ പിന്നീട് തെറ്റിപ്പിരിയുകയും, ദാവൂദിന്റെ കടുത്ത എതിരാളി ആയി മാറുകയും ചെയ്തിരുന്നു. മറ്റൊരു കേസില്‍ ഛോട്ടാ രാജന്‍ നിലവില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

Chhota Rajan
'ഇത് ഇന്ത്യയാണ്...'; അടുക്കളയില്‍ രണ്ടു പ്രാണികളെ കണ്ടതിന് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ബോംബെ ഹൈക്കോടതി
Chhota Rajan
ഒടുവില്‍ കേന്ദ്രം സമ്മതിച്ചു; ഇ20 പെട്രോള്‍ ഉപയോഗിച്ചാല്‍ ബിഎസ്-3 വാഹനങ്ങള്‍ക്ക് 'പണികിട്ടും'
Chhota Rajan
2021-ലെ ബംഗ്ലാ ഭവൻ സമരം: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരെയുള്ള അറസ്റ്റ് വാറന്റ് ഡൽഹി കോടതി റദ്ദാക്കി
Summary

Chhota Rajan gets 7-years jail in passport forgery case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com