തമിഴ്‌നാട്ടില്‍ അരും കൊല; ഭാര്യയേയും അമ്മയേയും യുവാവ് വെട്ടിക്കൊന്നു, അരിവാളുമായി പൊലീസ് സ്റ്റേഷനിലെത്തി

ഷര്‍മിള, ഭാര്യ മാതാവ് പത്മാവതി എന്നിവരെയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്
crime scene
ഭാര്യയേയും അമ്മയേയും യുവാവ് വെട്ടിക്കൊന്നുRepresenational Image
Edited By:
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നാടിനെ നടുക്കി ഇരട്ടക്കൊലപാതകം. ഭാര്യ ഷര്‍മിള (28), ഭാര്യ മാതാവ് പത്മാവതി (58) എന്നിവരെയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പ്രതി ചെല്ലമുത്തു പൊലീസില്‍ കീഴടങ്ങി.

crime scene
'ഇത് ഇന്ത്യയാണ്...'; അടുക്കളയില്‍ രണ്ടു പ്രാണികളെ കണ്ടതിന് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ബോംബെ ഹൈക്കോടതി

രാമനാഥപുരം ജില്ലയിലെ പട്ടണംകാത്താന്‍ പഞ്ചായത്തിലെ വൈഗൈ നഗറിലാണ് സംഭവം. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ചെല്ലമുത്തു വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്.

അടുത്തിടെയാണ് പ്രതി നാട്ടിലെത്തിയത്. ഭാര്യയുടേ മേലുള്ള സംശത്തെത്തുടര്‍ന്ന് കുടുംബ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നു രാവിലെ വീണ്ടും വഴക്കുണ്ടാകുകയും, അരിവാള്‍ ഉപയോഗിച്ച് ഷര്‍മ്മിളയെയും പത്മാവതിയേയും കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം നടത്തിയ ശേഷം ഇയാള്‍ അരിവാളുമായി നേരെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

crime scene
ഒടുവില്‍ കേന്ദ്രം സമ്മതിച്ചു; ഇ20 പെട്രോള്‍ ഉപയോഗിച്ചാല്‍ ബിഎസ്-3 വാഹനങ്ങള്‍ക്ക് 'പണികിട്ടും'
crime scene
2021-ലെ ബംഗ്ലാ ഭവൻ സമരം: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരെയുള്ള അറസ്റ്റ് വാറന്റ് ഡൽഹി കോടതി റദ്ദാക്കി
crime scene
സൈബര്‍ സെക്യൂരിറ്റി കോഴ്സിന് സീറ്റില്ല; 'മെറിറ്റ്' തെളിയിക്കാന്‍ ഐഐടി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ഥി
Summary

Brutal murder in Tamil Nadu; man hacks wife and mother to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com