'പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കുന്നതിലേക്ക് മികച്ച ചുവടുവെപ്പ്'; ചോദ്യചോർച്ച ബിൽ പാസ്സാക്കിയതിൽ കേന്ദ്രത്തെ അഭിനന്ദിച്ച് സോനം വാങ്ചുക്

വിദ്യാഭ്യാസരംഗത്തെ സമഗ്രമായി പരിഷ്‌കരിക്കുന്നതിലേക്ക് ബിൽ വഴിതെളിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു
Sonam Wangchuk
സോനം വാങ്ചുക്PTI
Edited By:
Updated on
1 min read

ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ബിൽ പാസ്സാക്കിയതിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്. ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തെ പരിഷ്‌കരിക്കുന്നതിലേക്കുള്ള മികച്ച ചുവടുവെപ്പാണ് ബില്ലെന്നും വാങ്ചുക് അഭിപ്രായപ്പെട്ടു.

Sonam Wangchuk
പൊതുപരീക്ഷാ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി; പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളി

വിദ്യാഭ്യാസരംഗത്തെ സമഗ്രമായി പരിഷ്‌കരിക്കുന്നതിലേക്ക് ബിൽ വഴിതെളിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വാങ്ചുക്കിന്റെ പ്രതികരണം. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നിയമനടപടികൾ എടുക്കില്ലെന്ന ഉറപ്പ് കേന്ദ്രസർക്കാർ പാലിക്കണമെന്നും സോനം വാങ്ചുക് ആവശ്യപ്പെട്ടു.

ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും ബിൽ പാസ്സാക്കിയിരുന്നു. ഇതോടെ ബിൽ ഇനി അം​ഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലെത്തും. അതേസമയം, ആവർത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ ഘടനാപരമായ പ്രശ്‌നങ്ങൾ തടയുന്നതിൽ ബിൽ പരാജയമാണെന്നാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനതാ പാർട്ടി അഭിപ്രായപ്പെട്ടത്.

Sonam Wangchuk
ലോക്‌സഭയും കടന്ന് വന്ദേമാതരം ബില്‍; ഇനി അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്
Sonam Wangchuk
വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട് സ്വന്തമാക്കി: ഛോട്ടാ രാജന് 7 വര്‍ഷം തടവ്, 55,000 രൂപ പിഴ
Sonam Wangchuk
'ഇത് ഇന്ത്യയാണ്...'; അടുക്കളയില്‍ രണ്ടു പ്രാണികളെ കണ്ടതിന് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ബോംബെ ഹൈക്കോടതി
Summary

Sonam Wangchuk congratulates the Centre on passing the bill against question paper leaks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com