arrest 
India

വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍

വിഡിയോ കോളിലൂടെ ബന്ധം സ്ഥാപിച്ചാണ് സ്ത്രീ വിവരങ്ങള്‍ ആവശ്യപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

വെല്ലൂര്‍: അതീവ രഹസ്യ സ്വഭാവമുള്ള സൈനിക വിവരങ്ങള്‍ വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയ്ക്ക് ചോര്‍ത്തി നല്‍കിയതിന് വിരമിച്ച ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനെ പൊലീസ് അറസ്റ്റ് ചെയ്തു. 52കാരനായ ബാബു പി ആണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെല്ലൂരില്‍ പിടിയിലായത്. സൈനിക ഉപകരണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി നല്‍കിയത്. എന്നാല്‍ സ്ത്രീയാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ പ്രൊജക്ടില്‍ ജോലി ചെയ്യുന്നെന്ന് പറഞ്ഞ് ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വാട്ട്‌സപ്പിലൂടെ ബാബുവിനെ ബന്ധപ്പെടുന്നത്. പിന്നീട് ഇവരുടെ സംഭാഷണം വിഡിയോ കോളുകള്‍ ഉള്‍പ്പടെയുള്ള വ്യക്തിപരമായ തലത്തിലേക്ക് വളര്‍ന്നു. ഡിആര്‍ഡിഒ പ്രൊജക്ടിന്റെ ആവശ്യത്തിനെന്ന വ്യാജേന ഇവര്‍ തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ബാബുവിനോട് ആവശ്യപ്പെട്ടു. തന്റെ പക്കലുള്ള വിവരങ്ങള്‍ ബാബു സ്ത്രീക്ക് നല്‍കി. കൂടാതെ തന്റെ സഹപ്രവര്‍ത്തകരായിരുന്നവരെയും ഫോണില്‍ വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ സ്ത്രീക്ക് ഇയാള്‍ നല്‍കിയതായും ആരോപണമുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ആര്‍മിയിലെ മിലിട്ടറി എക്യുപ്‌മെന്റ്, ആര്‍ട്ടിലറി വിംഗുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ച ബാബു 2025ലാണ് ക്യാപ്റ്റനായി വിരമിച്ചത്. ശേഷം കണിയാമ്പാടിക്ക് സമീപമുള്ള കീഴ് വല്ലം ഗ്രാമത്തില്‍ താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പ്രാദേശിക പൊലീസിന് കൈമാറി. ബിഎന്‍സ് സെക്ഷന്‍ 52, ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് 1923-ലെ സെക്ഷന്‍ 3(1)(C), 5(1)(a) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Army Captain arrested for leaking military secrets to a woman he met through WhatsApp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പരീക്ഷാ ക്രമക്കേട്: രണ്ട് പിഎസ് സി അംഗങ്ങള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

'രോഹിത് വല്ല്യേട്ടനെ പോലെ, മുംബൈയെ ഒന്നിപ്പിക്കും'; വീണ്ടും ക്യാപ്റ്റനാക്കണമെന്ന് ആവശ്യം

'ഈ പിറന്നാളിന് അര്‍ധരാത്രിയിലെ നിന്റെ ഫോണ്‍ കോള്‍ ഇല്ല'; ഹൃദയം നുറുങ്ങി സംവിധായകന്‍ ബെല്‍രാജിന്റെ ഭാര്യ

കോമ്പി ബ്രേക്കിങ് സിസ്റ്റം, ഡിജിറ്റല്‍ ഡിസ്‌പ്ലേ, പ്രാരംഭ വില 89,999 രൂപ; ഇ- സ്പ്രിന്റോ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

പാക്കറ്റ് ഭക്ഷണം പതിവാണോ? ദഹനരോഗങ്ങൾ പിറകെയുണ്ട്; പഠന റിപ്പോർട്ട്...