ഫയല്‍ ചിത്രം 
India

കാറോടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതംമൂലം മരിച്ചു; കാർ ഇടിച്ച് സ്കൂട്ടർ യാത്രികനും മരിച്ചു 

മധുര സിക്കന്തർ സ്വദേശി സെന്തിൽകുമാറാണ് (45) കാറോടിക്കവേ ഹൃദയാഘാതം മൂലം മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മധുര: കാറോടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതംമൂലം മരിച്ചു. നിയന്ത്രണംവിട്ട കാർ എതിരെവന്ന സ്കൂട്ടറിലിടിച്ച് ഒരാൾ മരിക്കയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. മധുര സിക്കന്തർ സ്വദേശി സെന്തിൽകുമാറാണ് (45) കാറോടിക്കവേ ഹൃദയാഘാതം മൂലം മരിച്ചത്. സ്കൂട്ടറോടിച്ചിരുന്ന ആണയൂർ സ്വദേശി ശങ്കർ (47) മരിച്ചു. ഇയാളുടെ ഭാര്യ നാഗലക്ഷ്മിക്ക് ഗുരുതര പരിക്കേറ്റു.

ഗ്യാസ് ഏജൻസി നടത്തുന്ന സെന്തിൽകുമാർ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചാവടിയിൽനിന്നും മധുര ഫാത്തിമകോളജ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. കാർ നിയന്ത്രണമില്ലാതെ മധുര കൂടൽ നഗർ ഭാഗത്തുള്ള പാലത്തിന് മുകളിലൂടെ ഓടിക്കൊണ്ടിരുന്നു. ഈ സമയം എതിരെവന്ന ഒന്നിലധികം വാഹനങ്ങളിലിടിച്ചു. സിനിമാ തിയേറ്റർ തൊഴിലാളിയായ ശങ്കർ ഓടിച്ച സ്കൂട്ടറിലിടിച്ചശേഷം ഏറെദൂരം മുന്നോട്ട് കൊണ്ടുപോയി പാലത്തിന്റെ ഇറക്കത്തിലുള്ള തൂണിൽ ഇടിച്ചശേഷമാണ് നിന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT