രാഹുൽ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ 
India

ജാതി സെന്‍സസിന്റെ ചോദ്യാവലി റദ്ദാക്കണം; പ്രധാനമന്ത്രിക്ക് രാഹുലിന്റെയും ഖാര്‍ഗേയുടെയും കത്ത്

രാഷ്ട്രീയ പാര്‍ട്ടികള്‍, വിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരുമായി കൂടിയാലോചിച്ച് പുതിയ ചോദ്യാവലി തയ്യാറാക്കാനും കത്തില്‍ ആവശ്യപ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ജാതി സെന്‍സസിനായി തയ്യാറാക്കിയ ചോദ്യാവലി റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എന്നിവരാണ് മോദിക്ക് കത്തെഴുതിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍, വിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരുമായി കൂടിയാലോചിച്ച് പുതിയ ചോദ്യാവലി തയ്യാറാക്കാനും കത്തില്‍ ആവശ്യപ്പെടുന്നു.

നിലവിലെ രൂപത്തില്‍ നടക്കുന്ന ജാതി സെന്‍സസ് അംഗീകരിക്കുന്നില്ലെന്നും, തെലങ്കാനയിലും ബിഹാറിലും നടത്തിയ ജാതി സര്‍വേകളെ മാതൃകയാക്കണമെന്നും ഖാര്‍ഗേയും രാഹുലും കത്തില്‍ ആവശ്യപ്പെടുന്നു. കൃത്യമായ ഡാറ്റയില്ലാതെ ഇന്ത്യയില്‍ സാമൂഹിത നീതി ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയില്ല. ജാതി കണക്കെടുപ്പ് ശരിയായി നടത്തിയാല്‍ മാത്രമേ വിവിധ ജാതികളുടെ അംഗബലവും സാമൂഹിക-സാമ്പത്തിക നിലയും കൃത്യമായി വിലയിരുത്താന്‍ കഴിയൂ എന്നും കത്തില്‍ പറയുന്നു.

അവ്യക്തമായ ചോദ്യം ഉള്‍പ്പെടുത്തിയത് കൊണ്ട് ജാതി സെന്‍സസിന്റെ ഗുണം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കില്ല. എസ് സി, എസ് ടി/ ജാതി എന്നാണ് ചോദ്യാവലിയിലുള്ളത്. ജാതി ഏതെന്ന് പലരും കൃത്യമായി രേഖപ്പെടുത്താതിരിക്കാന്‍ ഇത് ഇടയാക്കും. ഒരേ ജാതി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പേരുകളിലും ഉപജാതികളിലും ഭാഷാ വ്യത്യാസങ്ങളോടെയും കാണപ്പെടുന്നുണ്ട്. സെന്‍സസില്‍ ഒരേ ജാതി തന്നെ വ്യത്യസ്ത പേരുകളില്‍ രേഖപ്പെടുത്തുന്ന അവസ്ഥയുണ്ടാകുമെന്നും ഖാര്‍ഗേയും രാഹുലും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

On caste census, Kharge and Rahul urge PM to formulate new questionnaire after wider consultations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

'സൗന്ദര്യത്തിന്റെ അവസാന വാക്ക് എന്നൊന്നും പറയാവുന്ന ആളല്ല; വീട്ടുകാരിട്ട പേര് 'നമിത', അത് 'മമിത'യായത് ഇങ്ങനെ'

8.05 ശതമാനം പലിശ, ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; അറിയാം ഈ ആര്‍ബിഐ സ്‌കീം

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്; പ്രതികരിക്കാതെ വാഷിങ്ടനും മോസ്‌കോയും

ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളെ ആക്രമിക്കും; പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന