പ്രതിഷേധം ഉയര്‍ന്നതോടെ, ഫുഡ് ഇന്‍സ്‌പെക്ടര്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു വീഡിയോ സ്ക്രീൻഷോട്ട്
India

ഐസ്‌ക്രീമിലേക്ക് സ്വയംഭോഗം, വീഡിയോ വൈറല്‍; കച്ചവടക്കാരനെ കൈയോടെ പൊക്കി

തെലങ്കാനയില്‍ ഐസ്‌ക്രീമിലേക്ക് സ്വയംഭോഗം ചെയ്യുന്ന അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കച്ചവടക്കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഐസ്‌ക്രീമിലേക്ക് സ്വയംഭോഗം ചെയ്യുന്ന അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കച്ചവടക്കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റോഡരികില്‍ ഐസ്‌ക്രീം കച്ചവടം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വാറങ്കല്‍ ജില്ലയിലാണ് സംഭവം. നെക്കൊണ്ടയില്‍ ഐസ്‌ക്രീം വില്‍പ്പന നടത്തുന്നതിനിടെ, രാജസ്ഥാന്‍ സ്വദേശിയായ കലുറാം കുര്‍ബിയയാണ് മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കച്ചവടക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ, ഫുഡ് ഇന്‍സ്‌പെക്ടര്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഐപിസി 294-ാം വകുപ്പ് അനുസരിച്ച് കലുറാം കുര്‍ബിയയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT