ഫയല്‍ ചിത്രം 
India

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല; തിയതി ഉടൻ പ്രഖ്യാപിക്കും 

തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഈ അധ്യയനവർഷത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല. പരീക്ഷാ തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. കോവിഡ് പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. 

അസോച്ചാം സംഘടിപ്പിച്ച വെബ്ബിനാറിലാണ് പരീക്ഷകൾ റദ്ദാക്കില്ലെന്ന് അനുരാഗ് ത്രിപാഠി പറഞ്ഞത്. പരീക്ഷ എങ്ങനെ നടത്താമെന്ന ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നും പരീക്ഷാ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി– മാർച്ചിൽ പരീക്ഷ നടത്തുമോ എന്ന ചോദ്യത്തിനു അദ്ദേഹം ഉത്തരം നൽകിയില്ല.

ആപ്പ് മുഖാന്തരമുള്ള ഓൺലൈൻ ക്ലാസുകൾ സു​ഗമമായി നടക്കുന്നുണ്ടെന്നും ത്രിപാഠി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം