പ്രതീകാത്മക ചിത്രം 
India

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

എല്ലാ ദിവസവും രാവിലെ പത്തരക്കാണ് പരീക്ഷകള്‍ ആരംഭിക്കുക.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് പരീക്ഷകള്‍ ആരംഭിക്കുക. പരീക്ഷാ സംബന്ധിച്ച് വിശദവിവരങ്ങല്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 21ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ 5നും സമാപിക്കും. എല്ലാ ദിവസവും രാവിലെ പത്തരക്കാണ് പരീക്ഷകള്‍ ആരംഭിക്കുക.

10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ഫെബ്രുവരി 14 വരെയാണ്. ഇതിനുള്ള മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.

പ്രാക്ടിക്കൽ പരീക്ഷ/ പ്രോജക്ട് അസെസ്മെന്റ് / ഇന്റേണൽ അസെസ്മെന്റ് നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കി സ്കൂളുകൾ മാർക്ക്/ഇന്റേണൽ ഗ്രേഡുകൾ അപ്‌ലോഡ് ചെയ്യണം. നിശ്ചിതദിവസം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥിക്ക് സമയപരിധിക്കുള്ളിൽ തന്നെ മറ്റൊരു ദിവസം അനുവദിക്കണം. സമയപരിധി അവസാനിച്ചശേഷം പരീക്ഷയെഴുതാൻ പ്രത്യേക അനുമതി നൽകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT