CBSE Makes Three-Language Learning Mandatory From Class 9, Eases Board Exam Burden for Students. Gemini AI
India

സിബിഎസ്ഇയിൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധം; വിദേശ ഭാഷ പഠിക്കാനും അവസരം

പുതിയ സംവിധാനം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ ഒൻപതാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാകും. തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യയിലെ പ്രാദേശിക ഭാഷകളായിരിക്കണം. പുതിയ സംവിധാനം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

പുതിയ പരിഷ്കാരം വിദ്യാർഥികൾക്ക് അധിക ബാധ്യതയാകാതിരിക്കാൻ പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. ഈ ഭാഷയുടെ മൂല്യനിർണയം പൂർണമായും സ്കൂൾ തലത്തിലായിരിക്കും. ഇതിലൂടെ വിദ്യാർഥിക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനാവശ്യ സമ്മർദം കുറയ്ക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ 44 ഭാഷകളാണ് സിബിഎസ്ഇയുടെ പട്ടികയിലുള്ളത്. വിദേശ ഭാഷ പഠിക്കാനും വിദ്യാർഥികൾക്ക് അവസരം ഉണ്ട്. ഫ്രഞ്ച്, ജർമൻ തുടങ്ങിയ വിദേശ ഭാഷകളിൽ ഏതെങ്കിലും ഒന്ന് മൂന്നാമത്തെ ഭാഷയായി വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. എന്നാൽ, രണ്ട് ഇന്ത്യൻ ഭാഷകൾ തെരഞ്ഞെടുത്താൽ മാത്രമേ വിദേശ ഭാഷ പഠിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാകൂ.

ഉദാഹരണത്തിന്, ഒരു വിദ്യാർഥി ഒന്നാം ഭാഷയായി ഇംഗ്ലീഷ് തെരഞ്ഞെടുത്താൽ, മൂന്നാമത്തെ ഭാഷയായി വിദേശ ഭാഷ തെരഞ്ഞെടുക്കാൻ കഴിയില്ല. എന്നാൽ ഒന്നാം ഭാഷയായി ഉറുദുവും രണ്ടാം ഭാഷയായി ഹിന്ദിയോ തമിഴോ തെരഞ്ഞെടുത്താൽ മൂന്നാമതായി വിദേശ ഭാഷ പഠിക്കാം.

CBSE Makes Three-Language Learning Mandatory From Class 9, Eases Board Exam Burden for Students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് പറയുന്നത്; ശബരിമലയില്‍ സര്‍ക്കാരിന് റോളില്ലെന്ന് മുരളീധരന്‍

'എനിക്ക് ആങ്സൈറ്റി പ്രശ്നങ്ങളുണ്ട്, കോവിഡ് സമയത്താണ് അത് തുടങ്ങിയത്'; തുറന്നു പറഞ്ഞ് വിഷ്ണു വിശാൽ

യുഎഇയില്‍ ഈ മാസം ശ്രദ്ധിക്കേണ്ട ആറ് മാറ്റങ്ങള്‍, പ്രവാസികള്‍ അറിയാന്‍

'അന്നൊക്കെ ജോലി കിട്ടുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു; ഇപ്പോൾ കാമറക്ക് മുന്നിൽ ഞാൻ കൂടുതൽ കംഫർട്ടബിൾ ആണ്'

കാന്തല്ലൂരിൽ ഇനി ആപ്പിൾ വസന്തം; ഓണത്തെ വരവേൽക്കാൻ പഴുത്തുതുടുത്ത് തോട്ടങ്ങൾ, കർഷകർക്ക് മികച്ച വിളവ്