വീഡിയോ ദൃശ്യം 
India

നടക്കാൻ സാധിക്കാതെ അവശ; താങ്ങിപ്പിടിച്ച് സഹായി; മരിക്കുന്നതിന് മുൻപ് സൊണാലിയുടെ അവസ്ഥ; സിസിടിവി ദൃശ്യം

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരിൽ ഒരാളായ സുധീർ സാങ്‌വാനാണ് സൊണാലിയെ താങ്ങിപ്പിടിച്ച് നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഗോവയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നടിയും ബിജെപി നേതാവുമായ സൊണാലി ഫോ​ഗട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഗോവയിലെ ഹോട്ടലിലെ പാർട്ടിക്ക് ശേഷം മരണം സംഭവിക്കുന്നതിന് തൊട്ടുമുൻപുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. സൊണാലിയെ നടക്കാൻ കഴിയാത്ത നിലയിൽ സഹായി താങ്ങിപ്പിടിച്ച് കൊണ്ടു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരിൽ ഒരാളായ സുധീർ സാങ്‌വാനാണ് സൊണാലിയെ താങ്ങിപ്പിടിച്ച് നടക്കുന്നത്. ഇയാളെയും സുഗ്‌വിന്ദർ എന്നയാളെയുമാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. സൊണാലിയെ നിർബന്ധപൂർവം ലഹരിമരുന്ന് കഴിപ്പിച്ചതായി ചോദ്യം ചെയ്യലിനിടെ ഇവർ പൊലീസിനോട് സമ്മതിച്ചിരുന്നു. 

ലഹരിമരുന്ന് നൽകി മയക്കിയ സൊണാലിയെ പുലർച്ചെ നാലരയോടെ പ്രതികൾ ടോയ്‌ലറ്റിൽ കൊണ്ടുപോയി. രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തു വന്നത്. അതിനിടയിൽ എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. ഫോഗട്ടിന്റെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി, എനിക്ക് മരണത്തെ പേടിയില്ല'; ചർച്ചയായി ദിൽജിത് ദോസാഞ്ജിന്റെ വാക്കുകൾ

വിയർപ്പ് നാറ്റം ഇനി പ്രശ്നമല്ല; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ വഴികൾ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം, വേണം ജാ​ഗ്രത

മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴ, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT