ഫയല്‍ ചിത്രം 
India

25 രുപയ്ക്ക് സവാള; 685 കേന്ദ്രങ്ങള്‍;വില പിടിച്ചുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍

രണ്ടാഴ്ചയ്ക്കിടെ വില രണ്ടിരട്ടിയായി വര്‍ധിച്ച് കിലോയ്ക്ക് നൂറ് രൂപയുടെ അടുത്ത് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സവാള വില പിടിച്ചുകെട്ടാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രണ്ടാഴ്ചയ്ക്കിടെ വില രണ്ടിരട്ടിയായി വര്‍ധിച്ച് കിലോയ്ക്ക് 90 രൂപയുടെ അടുത്ത് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. സബ്‌സിഡി നിരക്കില്‍ സവാള 25 രൂപയ്ക്ക് വില്‍ക്കാനാണ് തീരുമാനം. ഇതിനായി 170 നഗരങ്ങളിലായി 685 കേന്ദ്രങ്ങളില്‍ സവാള വില്‍പ്പന സ്റ്റാളുകള്‍ ആരംഭിച്ചു. 

കൂടാതെ എന്‍സിസിഎഫ്, നാഫെഡ് കേന്ദ്രങ്ങള്‍ വഴിയും 25 രൂപയ്ക്ക് സവാള വിതരണം ചെയ്യും. സവാളയുടെ ബഫര്‍ സ്‌റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണില്‍നിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയര്‍ത്തിയിരുന്നു.

സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ സവാള ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹി -എന്‍സിആറില്‍ 71 സ്ഥലങ്ങളിലും ജയ്പൂര്‍ (22) ലുധിയാന (12), വാരാണസി (10),റോഹ്തക് (6), ശ്രീനഗര്‍ (5) ഇടങ്ങളിലും കുറഞ്ഞ വിലയില്‍ സവാള ലഭ്യമാണ്.ഭോപ്പാല്‍, ഇന്‍ഡോര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ മൊബൈല്‍ വാനുകള്‍ വഴിയും കിഴിവോടെ സവാള വില്‍പ്പന നടത്തുന്നുണ്ട്.

രണ്ടാഴ്ച മുമ്പ് വരെ മുപ്പത്തി അഞ്ച് രൂപയില്‍ താഴെയായിരുന്നു ഒരുകിലോ സവാളയുടെ വില. ഇതാണ് 90 രൂപ വരെയെത്തിയത്. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്ളി ഉല്‍പാദനം കുറയുന്നതാണ് വില കുത്തനെ കൂടാന്‍ കാരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT