Centre issues heatwave alert asks states to ensure heatstroke treatment in hospitals  @airnewsalerts
India

'ചൂട് കൂടും,മുൻകരുതൽ വേണം'; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശുപത്രികളിൽ സൂര്യാഘാത ചികിത്സ ഉറപ്പാക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തുടനീളം സാധാരണയിലധികം ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശുപത്രികളിൽ സൂര്യാഘാത ചികിത്സ ഉറപ്പാക്കണം. ഇതിനായി ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകണം. സൂര്യാഘാതമേൽക്കുന്നവരുടെ കണക്കുകൾ കേന്ദ്ര സർക്കാരിന് കൈമാറണം. എല്ലാ ആശുപത്രികളിലും ആബുലൻസ് ആംബുലൻസ് സേവനങ്ങൾ സജ്ജമാക്കുക തുടങ്ങിയവയാണ് കേന്ദ്രമയച്ച കത്തിലെ മറ്റ് പ്രധാന നിർദേശങ്ങൾ.

വരാനിരിക്കുന്ന രണ്ട് മാസം കഠിനമായ ചൂടാകും രാജ്യത്ത് അനുഭവപ്പെടുക. അതിശക്തമായ ചൂട് കാരണമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാൻ സംസ്ഥാനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം. സാഹചര്യങ്ങൾ അവലോകനം ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Centre issues heatwave alert asks states to ensure heatstroke treatment in hospitals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയറുവേദനയുമായി മെഡിക്കല്‍ കോളജില്‍; യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രം!, പരാതി

കോന്നിയില്‍ 64കാരന് സൂര്യാഘാതമേറ്റു; മുഖത്തും കഴുത്തിലും കൈകളിലും പൊള്ളല്‍

യുവാവിന്റെ സ്‌കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം!, എം വി ഗോവിന്ദനും ശിവൻകുട്ടിയ്ക്കും ആശ്വാസം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'അയ്യേ,നാണക്കേട്'; ഭുവനേശ്വര്‍ തിരി കൊളുത്തി, ജോഷും സംഘവും കത്തിക്കയറി, ഡൽഹിയെ 75 റൺസിന് ചുരുട്ടിക്കെട്ടി ബംഗളുരു

അപ്പാര്‍ട്ട്‌മെന്റിലെ കോണിപ്പടിയില്‍ മൂര്‍ഖന്‍, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കണ്ണൂരില്‍ രണ്ടു ദിവസങ്ങളിലായി പിടികൂടിയത് നിരവധി മൂര്‍ഖനെ- വിഡിയോ

SCROLL FOR NEXT