ചംപയ് സോറന്‍ പിടിഐ
India

ആറ് എംഎല്‍എമാരുമായി ഡല്‍ഹിക്ക് തിരിച്ചു; ചംപയ് സോറന്‍ ബിജെപിയിലേക്ക്?; ഝാര്‍ഖണ്ഡില്‍ 'ഓപ്പറേഷന്‍ ലോട്ടസ്'

ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ ഹോട്ടലില്‍ കഴിഞ്ഞ അദ്ദേഹം അവിടെ വച്ച് മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും അഭ്യൂഹങ്ങളുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, ഭരണപക്ഷമായ ജെഎംഎമ്മിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം ഡല്‍ഹിയിലേക്ക് വിമാനം കയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു

ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ ഹോട്ടലില്‍ കഴിഞ്ഞ അദ്ദേഹം അവിടെ വച്ച് മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും അഭ്യൂഹങ്ങളുണ്ട്. കൊല്‍ക്കത്തയില്‍ വച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ആറ് എംഎല്‍എമാരുടെ പിന്തുണ ചംപയ് സോറന് ഉണ്ടെന്നാണ് സൂചന. ബിജെപിയുടെ മുതിര്‍ന്ന നേതാവും കൃഷി മന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനുമായി ചംപയ് നിരന്തരം ബന്ധപ്പെട്ടിരുന്നതും അദ്ദേഹത്തിന്റെ ബിജെപി പ്രവേശത്തിന്റെ ഭാഗമാണെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറന്‍ അറസ്റ്റിലായതിന് പിന്നാലെ ചംപയ് സോറനാണ് മുഖ്യമന്ത്രിയായത്. കേസില്‍ അഞ്ച് മാസത്തിന് ശേഷം ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ചംപയ് സോറനെ മാറ്റിയത് അതൃപ്തിക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇന്നലെ ചംപയ് സോറന്‍ തള്ളിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !