ട്രാഫിക് ബ്ലോക്കില്‍ യുവതിയുടെ റീല്‍സ് ചിത്രീകരണം  വിഡിയോ സ്‌ക്രീന്‍ഷോട്ട്
India

Dance Reel: ട്രാഫിക് മുടക്കി പൊലീസുകാരന്റെ ഭാര്യയുടെ റീല്‍സ് ചിത്രീകരണം; കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍-വിഡിയോ

യുവതി തന്റെ സഹോദരന്റെ ഭാര്യയുടെ സഹായത്താലാണ് ഡാല്‍സ് റീല്‍ ചിത്രീകരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: നടു റോഡില്‍ ഗതാഗതം മുടക്കി ഭാര്യ നൃത്തം ചെയ്ത് വിഡിയോ ചിത്രീകരിച്ചതിനെത്തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. അജയ് കുണ്ടുവിനെയാണ്, റീല്‍ വൈറലായതിനു പിന്നാലെ സസ്പെന്‍ഡ് ചെയ്തത്.

സീബ്രാ ലൈനിലാണ് ഗതാഗതം തടസ്സപ്പെടുത്തി കോണ്‍സ്റ്റബിളിന്‍റെ ഭാര്യ റീല്‍സ് ചിത്രീകരിച്ചത്. ട്രാഫിക് മുടക്കിക്കൊണ്ട് യുവതി ഡാന്‍സ് ചെയ്യുന്ന റീല്‍സ് വളരെ വേഗത്തില്‍ തന്നെ വൈറലാവുകയും ചെയ്തു.

വിഡിയോ വൈറാലായതിനെത്തുടര്‍ന്ന് ജസ്ബീര്‍ എന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ ചണ്ഡീഗഡിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെടുത്തിയതിനും പൊതുസുരക്ഷയെ അപകടത്തിലാക്കിയതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ ഇരുവരും ജാമ്യം എടുത്തു.

കോണ്‍സ്റ്റബിള്‍ അജയ് കുണ്ടുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിഡിയോ അപ്‌ലോഡ് ചെയ്തത്. സസ്‌പെന്‍ഷനിലായതിനെത്തുടര്‍ന്ന് അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഗതാഗതം തടസപ്പെടുത്തിയത് കോണ്‍സറ്റബിളിന്റെ ഭാര്യയാണ്, പൊലീസുകാരനല്ല. അതുകൊണ്ട് നടപടിപാടില്ലെന്ന് ചിലര്‍ വാദിക്കുന്നു. റീലുകള്‍ വിനോദത്തിനായി ചെയ്തതാണെന്നും സസ്‌പെന്‍ഷന്‍ തെറ്റായ തീരുമാനമാണെന്നുമാണ് ഇക്കൂട്ടരുടെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT