ഫയല്‍ ചിത്രം 
India

പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റം; വാണിജ്യ സിലിണ്ടറിന് ഏഴ് രൂപ കുറച്ചു

19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി.

വിലകുറച്ചതോടെ ഡല്‍ഹിയില്‍, 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില ഇന്ന് മുതല്‍ 1797 രൂപയാണ്. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

വിമാന ഇന്ധനവില കൂട്ടി

വിമാന ഇന്ധനവില 5.6 ശതമാനം വര്‍ധിപ്പിച്ചു. ഒരു കിലോലിറ്റര്‍ വിമാന ഇന്ധനവിലയില്‍ 5078 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. രാജ്യതലസ്ഥാനത്ത് ഒരു കിലോലിറ്റര്‍ വിമാനഇന്ധന വില 95,533 രൂപയായി ഉയര്‍ന്നു. ജനുവരിയില്‍ വിമാന ഇന്ധനവില 1.5 ശതമാനം കുറച്ചിരുന്നു. വിമാന ഇന്ധനവിലയിലെ കുത്തനെയുള്ള വര്‍ധന വിമാന ടിക്കറ്റ് വില വര്‍ധിക്കാന്‍ കാരണമാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണത്തിലേക്ക് ഓടിക്കയറി ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു

അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിളങ്ങി 'കരിന്തിരി'; ജിതിൻ പ്രകാശിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം

'എനിക്ക് ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്‌ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

യുസി കോളജ് തിരിച്ചുപിടിച്ചു; മഹാരാജാസ് തൂത്തുവാരി; എംജിയില്‍ എസ്എഫ്‌ഐ മുന്നേറ്റം