മമത ബാനര്‍ജി/തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്റര്‍ 
India

അദാനിക്ക് വേണ്ടി മോദി എല്ലാം തട്ടിയെടുക്കും; സിപിഎമ്മിനെ തുരത്തിയത് പോലെ ബിജെപിയെയും ഓടിക്കണം: മമത

ബംഗാളില്‍ നിന്ന് സിപിഎമ്മിനെ പുറത്താക്കിയത് പോലെ ബിജെപിയെയും പുറത്താക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളില്‍ നിന്ന് സിപിഎമ്മിനെ പുറത്താക്കിയത് പോലെ ബിജെപിയെയും പുറത്താക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. 'ബിജെപിയുടെ കയ്യില്‍ നിറയെ പണമുണ്ട്. അതുകൊണ്ട് അവര്‍ ആളുകളെ വിലയ്‌ക്കെടുക്കുകയാണ്. മോദി ഭൂമി പിടിച്ചെടുക്കുന്നു. അദാനി തന്റെ സുഹൃത്ത് ആയതിനാല്‍ മോദി എല്ലാം തട്ടിയെടുക്കും. സിപിഎമ്മിനെ തുരത്തിയതുപോലെ ബിജെപിയേയും ഓടിക്കണം'മമത പറഞ്ഞു. 

അതേസമയം, ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 30 സീറ്റുകളില്‍ 26ലും ബിജെപി ജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി വോട്ടുചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെ ബൂത്ത് ലെവല്‍ ഉള്ള പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കന്‍മാരും പറയുന്നത് ബംഗാളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്ന 30 സീറ്റുകളില്‍ ബിജെപി വലിയ ഭുരിപക്ഷത്തിന് ജയിക്കുമെന്നാണ്. അസമിലും പാര്‍ട്ടി നില മെച്ചപ്പെടുത്തും. അവിടെ 47ല്‍ 37 സീറ്റിലും ജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്

മുണ്ടംവേലി ഫ്‌ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍