ചിത്രം: എഎൻഐ 
India

എസ് ക്രോസ് മുതല്‍ ബലേനോ വരെ!, 100 കാറുകള്‍ സമ്മാനം;  ജീവനക്കാരെ ഞെട്ടിച്ച് ഐടി കമ്പനി 

'ഐഡിയാസ്2ഐടി' എന്ന കമ്പനിയാണ് ജീവനക്കാര്‍ക്കായി അപ്രതീക്ഷിത സമ്മാനമൊരുക്കിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അഞ്ച് ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യൂ കാര്‍ സമ്മാനിച്ച് ഞെട്ടിച്ച ഐടി കമ്പനിയുടെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഐടി സ്ഥാപനവും വളര്‍ച്ചയുടെ സന്തോഷം ജീവനക്കാരുമായി പങ്കുവച്ചരിക്കുകയാണ്. കമ്പനിയിലെ 100 ജീവനക്കാര്‍ക്ക് മാരുതി സുസൂക്കി കാറുകള്‍ ആണ് സമ്മാനമായി നല്‍കിയത്. 'ഐഡിയാസ്2ഐടി' എന്ന കമ്പനിയാണ് ജീവനക്കാര്‍ക്കായി അപ്രതീക്ഷിത സമ്മാനമൊരുക്കിയത്. 

15 കോടിയോളം രൂപയാണ് കമ്പനി ഇതിനായി ചിലവഴിച്ചത്. കാറുകള്‍ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേര്‍ന്ന് കൈമാറി. എസ് ക്രോസ് മുതല്‍ ബലേനോ വരെയുള്ള കാറുകളാണു വിവിധ ശ്രേണിയിലുള്ള ജീവനക്കാര്‍ക്കായി നല്‍കിയത്. 

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കമ്പനിയുടെ വാര്‍ഷിക വരുമാനത്തില്‍ 56 ശതമാനം വര്‍ധനവുണ്ടായി. ജീവനക്കാരുടെ ഒത്തൊരുമയും പ്രയ്തനവുമാണ് ഇതിന് പിന്നിലെന്ന് ഗായത്രി പറഞ്ഞു. കമ്പനിക്കൊപ്പം 10 വര്‍ഷത്തോളം സേവനം ചെയ്ത ജീവനക്കാരെയാണ് സമ്മാനത്തിനായി തെരഞ്ഞെടുത്തത്. ഈ കാറുകള്‍ കമ്പനി അവര്‍ക്ക് നല്‍കുന്നതല്ല മറിച്ച് കഠിനാധ്വാനത്തിലൂടെ അവര്‍ തന്നെ നേടിയെടുത്തതാണ് എന്നാണ് മുരളിയുടെ വാക്കുകള്‍. ഇത് ഒരു തുടക്കം മാത്രമാണെന്നും ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT