Chennai Police arrested eight persons including Tamil actress Anju Krishna with drugs 
India

ലഹരിമരുന്ന് വേട്ട, യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍

സിനിമ, സീരിയല്‍ നടിയായ അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാസലഹരിയുമായി മലയാളിയായ യുവനടി ഉള്‍പ്പെടെ എട്ട് പേര്‍ ചെന്നൈയില്‍ പിടിയില്‍. സിനിമ, സീരിയല്‍ നടിയായ അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റാണ് മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്.

അഞ്ജു കൃഷ്ണ (30), വിന്‍സി നിവേദ (26), കാര്‍ത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അല്‍വിബിന്‍ഷ (27), വെങ്കിടേഷ് കുമാര്‍ (31) എന്നിരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എല്‍എസ്ഡി സ്റ്റാമ്പ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.

നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന്‍ എന്നയാളെ പിടികൂടിയതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് അന്വേഷണ സംഘം സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് എത്തിയത്. ലഹരിമരുന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയില്‍ ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകായായിരുന്നു. ലഹരിമരുന്ന് കൈമാറാന്‍ വത്സരവാക്കത്ത് കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പൊലീസ് വളയുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മോഡലിങില്‍ തുടങ്ങി തമിഴ്, മലയാളം സിനിമകളിലും സീരിയലുകളിലും സജീവമായ നടിയാണ് അഞ്ജു കൃഷ്ണ. തമിഴ് ചിത്രമായ 'വെള്ളിമലൈ'യില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ജോജു ജോര്‍ജ് നായകനായ 'ആരോ' എന്ന ചിത്രത്തിലും, 'പ്രിയങ്കരി' എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്.

Chennai City Police arrested nine persons, including Tamil actress Anju Krishna (30) and supporting actress Vinci alias Niveda (26), for alleged possession of methamphetamine, ganja, and other contrabands during a raid at Valasaravakkam on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് മുതല്‍

വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; ഭാര്യയും മൂന്നു കുട്ടികളും പൊള്ളലേറ്റ് ചികിത്സയില്‍

സിനിമാനടന്റെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്; വാഹനം നിര്‍ത്താതെ പോയി

വാഹനം സ്വന്തമാക്കാൻ യോഗം, മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം

'ഇന്ത്യക്കെതിരെ കളിക്കണം, ഇല്ലെങ്കില്‍ കിട്ടും എട്ടിന്റെ പണി'! പാകിസ്ഥാനെ ആശങ്ക അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റ്

SCROLL FOR NEXT