കോണ്‍ഗ്രസ് എംഎല്‍എ മുഖത്തടിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
India

ബാങ്ക് ജീവനക്കാരുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് എംഎല്‍എ; വീഡിയോ വൈറല്‍

കര്‍ഷകരുടെ അക്കൗണ്ടില്‍ നിന്ന് ബാങ്ക്  ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയെന്നും അവര്‍ക്ക് പണം നല്‍കുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍:  കര്‍ഷകരുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തെന്നാരോപിച്ച് ബാങ്ക് ജീവനക്കാരുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് എംഎല്‍എ. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് എംഎല്‍എ ബൃഹസ്പത് സിങാണ് ജീവനക്കാരെ ആളുകള്‍ നോക്കിനില്‍ക്കെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. 

എംഎല്‍എക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അഞ്ച് ജില്ലകള്‍ ഉള്‍പ്പെടുന്ന സര്‍ഗുജ ഡിവിഷന് കീഴിലുള്ള സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ രണ്ട് ദിവസത്തെ കൂട്ട അവധി പ്രഖ്യാപിച്ചു.

കര്‍ഷകരുടെ അക്കൗണ്ടില്‍ നിന്ന് ബാങ്ക്  ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയെന്നും അവര്‍ക്ക് പണം നല്‍കുന്നില്ലെന്നും എംഎല്‍എ ബൃഹസ്പത് സിങ് പറഞ്ഞു. എംഎല്‍എയായ തന്നോടുപോലും ഇവര്‍ മോശമായാണ് പെരുമാറിയത്. ബാങ്കില്‍ പണം പിന്‍വലിക്കാനെത്തിയ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. കര്‍ഷകരോടുള്ള ഇത്തരം പെരുമാറ്റദൂഷ്യം വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിങിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് ബാങ്ക് ജീവനക്കാര്‍ മെമ്മോറാണ്ടം നല്‍കി. നൂറുകണക്കിന് കര്‍ഷകരുടെ മുന്നില്‍ വച്ചായിരുന്നു ബാങ്കിലെ ക്ലാര്‍ക്ക് രാജേഷ് പാലിനെയും പ്യൂണ്‍ അരവിന്ദ് സിങിനെയും എംഎല്‍എ മുഖത്തടിക്കുകയും അപമാനിക്കുകയും ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT