പ്രതീകാത്മക ചിത്രം 
India

മന്ത്രശക്തി ലഭിക്കണം; ഗുരുവിനെ ബലി നല്‍കി രക്തം കുടിച്ചു; 25കാരന്‍ അറസ്റ്റില്‍

മന്ത്രശക്തി ലഭിക്കണമെങ്കില്‍ മനുഷ്യരക്തം കുടിക്കണമെന്ന് താന്‍ വിശ്വസിച്ചു.

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മന്ത്രശക്തി ലഭിക്കുമെന്ന് കരുതി ഗുരുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലാണ് സംഭവം.

മഗര്‍ലോഡ്് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അന്‍പത് വയസുകാരനായ ബസന്ത് സാഹു എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ശിഷ്യനായ മാന്യ ചാവ്‌ളയെ പൊലീസ് അറസ്റ്റ് ചെയ്തു.

സാഹുവില്‍ നിന്ന് താന്‍ മന്ത്രവിദ്യ പഠിക്കുകയാണെന്നും സ്വയം മന്ത്രവാദം നടത്താന്‍ ആഗ്രഹിച്ചതായും മാന്യ ചാവ്‌ള പൊലീസിനോട് പറഞ്ഞു. മന്ത്രശക്തി ലഭിക്കണമെങ്കില്‍ മനുഷ്യരക്തം കുടിക്കണമെന്ന് താന്‍ വിശ്വസിച്ചു. തുടര്‍ന്ന് സാഹുവിനെ ആക്രമിക്കുകയും ബലിനല്‍കി രക്തം കുടിക്കുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേം കത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT