ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍; ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു

20 മിനിറ്റോളം വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയുടെ  ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതകുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാതെ പിഞ്ചു കുഞ്ഞ് മരിച്ചു. ഹാസന്‍ ജില്ലയില്‍ നിംഹാന്‍സിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുവന്ന കുഞ്ഞാണ് മരിച്ചത്. 20 മിനിറ്റോളം വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയുടെ  ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം

കുട്ടിയുടെ വീട്ടില്‍ നിന്ന് ബംഗളൂരു അതിര്‍ത്തിയായ നിലമംഗലം വരെ 154 കിലോമീറ്റര്‍ ദൂരം ആംബുലന്‍സ് ഒരു മണിക്കൂര്‍ സമയം കൊണ്ടെത്തിയെങ്കിലും അവിടെ നിന്ന് നിംഹാന്‍സ് ആശുപത്രിയിലേക്കുള്ള വഴി മധ്യേ  ട്രാഫിക് ജങ്ഷനില്‍ 20 മിനിറ്റ് നേരമാണ് ആംബുലന്‍സിന് കാത്തുനില്‍ക്കേണ്ടി വന്നത്. അവിടെ വച്ച് ആരോഗ്യനില വഷളാവുകയും കുട്ടി ആംബുലന്‍സില്‍ വച്ച് മരിക്കുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com