കുസും/ട്വിറ്റര്‍ 
India

ഫോണ്‍ കോളുകള്‍ എടുക്കാതായതില്‍ വൈരാഗ്യം, യുവതിയെ സ്‌കൂ ഡ്രൈവര്‍ കൊണ്ട് 51 തവണ കുത്തി, ക്രൂരമായ കൊലപാതകം 

ഷഹബാസ് വിവാഹിതനാണെന്നും കുസുമിനെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചെന്നും സൂചനകളുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോര്‍ബ (ഛത്തിസ്ഗഢ്): ഫോണ്‍ കോളുകള്‍ എടുക്കാതായതില്‍ ക്ഷുഭിതനായ യുവാവ് ഇരുപതുകാരിയെ സ്‌കൂ ഡ്രൈവര്‍ കൊണ്ടു കുത്തിക്കൊന്നു. യുവതിയുടെ മുഖത്ത് തലയണ അമര്‍ത്തിവച്ച ശേഷം സ്‌കൂ ഡ്രൈവര്‍ കൊണ്ട് 51 തവണ കുത്തിയതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഷഹബാസ് എന്നയാളെ തിരയുകയാണെന്ന് പൊലീസ് അറിയിച്ചു.

ഗോത്ര വിഭാഗത്തില്‍നിന്നുള്ള കുസും ആണ് ക്രൂരതയ്ക്കിരയായത്. കുസും ഷഹബാസിന്റെ ഫോണ്‍ കോളുകള്‍ എടുക്കാതായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.

ജാഷ്പുര്‍ ജില്ലയില്‍നിന്നുള്ള ഷഹബാസ് ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. മൂന്നു വര്‍ഷമായി ഇരുവരും അടുപ്പത്തിലാണ്. ഷഹബാസ് പിന്നീട് അഹമ്മദാബാദിലേക്കു മാറിയെങ്കിലും ബന്ധം തുടര്‍ന്നു. അടുത്തിടെ ഷഹബാസിന്റെ കോളുകള്‍ കുസും എടുക്കാതായി. ക്ഷുഭിതനായ ഷഹബാസ് വിമാനം പിടിച്ച് നാട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ക്രൂരത.

ഷഹബാസ് വിവാഹിതനാണെന്നും കുസുമിനെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചെന്നും സൂചനകളുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കു വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT