India

ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം

ജ്ഞാനപീഠം ലഭിക്കുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ സാഹിത്യകാരന്‍ കൂടിയാണ് എണ്‍പത്തിയെട്ടുകാരനായ വിനോദ് കുമാര്‍ ശുക്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 2024 ലെ ജ്ഞാനപീഠം പുരസ്‌കാരം. പ്രതിഭാ റേയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് വിനോദ് കുമാര്‍ ശുക്ലയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. കവിത, കഥ, നോവല്‍ തുടങ്ങി വിവിധ സാഹിത്യമേഖലകള്‍ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

ജ്ഞാനപീഠം കിട്ടുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ സാഹിത്യകാരന്‍ കൂടിയാണ് എണ്‍പത്തിയെട്ടുകാരനായ വിനോദ് കുമാര്‍ ശുക്ല. 1999ല്‍ വിനോദ് കുമാര്‍ ശുക്ലക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിരുന്നു. ലഗ്ഭഗ് ജയ്ഹിന്ദ് ആണ് ആദ്യ കവിത സമാഹാരം. ദീവാര്‍ മേം ഏക് ഖിഡ്കി രഹ്തീ ധീ, നൗക്കര്‍ കി കമീസ്, ഖിലേഗാ തോ ദേഖേംഗെ തുടങ്ങിയ പ്രശസ്ത നോവലുകളും വിനോദ് കുമാര്‍ ശുക്ല രചിച്ചു. 11 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'

'ഏഴക്ക ശമ്പളം കിട്ടുന്നത് 'ആട് 2' വിന് ശേഷം; ഇന്ന് എഫ്ഡി എന്നൊക്കെ പറഞ്ഞാൽ ആൾക്കാർ ചിരിക്കും, എനിക്കത് അന്നുണ്ടായിരുന്നു'

'എണ്ണയിൽ ലക്ഷ്മീദേവിയും ജലത്തിൽ ഗംഗാദേവിയും', എന്താണ് 'ദീപാവലി കുളിക്കുക'?, മഞ്ഞൾക്കുളിയുമായുള്ള വ്യത്യാസമെന്ത്?; അറിയാം ഐതിഹ്യവും ആചാരവും

സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കാന്‍ പോകുകയാണോ?; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നെടുമുടി വേണുവും പി ബാലചന്ദ്രനും അവസാനമായി ഒരുമിച്ച സിനിമ 'ഓറഞ്ച് മരങ്ങളുടെ വീട്'; റിലീസ് തീയതി പുറത്ത്