മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രമണ്യന്‍ 
India

മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനമൊഴിയുന്നു; 'തിരികെ അക്കാദമിക മേഖലയിലേക്ക്‌'

സ്ഥാനമൊഴിഞ്ഞ ശേഷം അക്കാദമിക് മേഖലയിലേക്ക് തിരിച്ച് പോകുമെന്ന് കെവി സുബ്രമണ്യന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രമണ്യന്‍ സ്ഥാനമൊഴിയുന്നു. സ്ഥാനമേറ്റ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതോടെയാണ് സ്ഥാനമൊഴിയുക. സ്ഥാനമൊഴിഞ്ഞ ശേഷം അക്കാദമിക് മേഖലയിലേക്ക് തിരിച്ച് പോകുമെന്ന് കെവി സുബ്രമണ്യന്‍ പറഞ്ഞു.

"രാഷ്ട്രത്തെ സേവിക്കാന്‍ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു. വലിയ പിന്തുണയും പ്രോത്സാഹനവുമാണ് എല്ലാവരില്‍ നിന്നുമുണ്ടായത്''- കെവി സുബ്രമണ്യന്‍ ട്വിറ്ററിൽ കുറിച്ചു. തനിക്ക് ഈ അവസരം തന്ന പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് കെ.വി സുബ്രമണ്യന്‍ സ്ഥാനമേറ്റത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT