Supreme Court file
India

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി, ത്രിപുര ചീഫ് ജസ്റ്റിസിനും മാറ്റം

ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം എസ്. രാമചന്ദ്ര റാവുവിനെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡൽഹി: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബക്രുവിനെ സ്ഥലംമാറ്റി. ഝാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിട്ടാണ് മാറ്റി നിയമിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് നടപടി.

പകരം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം എസ്. രാമചന്ദ്ര റാവുവിനെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചിട്ടുണ്ട്. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഹിമാചൽ പ്രദേശ് ഹൈക്കോടതി ജഡ്ജിയായ വിവേക് ​​സിംഗ് താക്കൂറിനെ നിയമിക്കാനും കൊളീജിയം ശുപാർശ ചെയ്തു.

ഝാർഖണ്ഡ് ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് 2026 നവംബർ 27-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ബക്രുവിനെ അങ്ങോട്ടേയ്ക്ക് മാറ്റിയത്. 2013-ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ബക്രു, 2025-ലാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

Chief Justice of the Karnataka High Court transferred

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ വൻ മാറ്റം; പുതിയ പരിഷ്കാരം ഇന്നു രാത്രി മുതൽ

IFFK ഡിസംബര്‍ 11 മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതല്‍

കണ്ണൂർ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ലിഫ്റ്റിൽ മൂർഖൻ; ജീവനക്കാർ കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

'പൊലീസിനും രക്ഷയില്ല'; കള്ളന്‍ അടിച്ചു മാറ്റിയത് 12 പവന്‍ സ്വര്‍ണം

'സംഘപരിവാർ പ്രകോപനങ്ങളിൽ വീണില്ല'; ടിവികെ സർക്കാരിനെ അഭിനന്ദിച്ച് സിപിഎം