'പൊലീസിനും രക്ഷയില്ല'; കള്ളന്‍ അടിച്ചു മാറ്റിയത് 12 പവന്‍ സ്വര്‍ണം

തിരുവനന്തപുരത്ത് പൊലീസുകാരന്റെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം
gold thief sketch
gold thief sketch
Updated on: 
1 min read

തിരുവനന്തപുരം: വെമ്പായത്തിന് സമീപം കന്യാകുളങ്ങരയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്‌നാദിന്റെ വീട്ടില്‍ നിന്നാണ് 12 പവന്‍ സ്വര്‍ണവും 2,500 രൂപയും മോഷണം പോയത്. രാവിലെ എട്ടരയ്ക്കും വൈകിട്ട് മൂന്നരയ്ക്കും ഇടയിലുള്ള സമയത്താകാം മോഷണം നടന്നതെന്നാണ് സൂചന.

gold thief sketch
കൊച്ചി വിമാനത്താവളത്തില്‍ തോക്കുമായി യാത്രക്കാര്‍; പിടിച്ചെടുത്ത് വിവിധ തരം റൈഫിളുകള്‍

പതിവുപോലെ രാവിലെ വീട് പൂട്ടിയ ശേഷം ജസ്‌നാദും അധ്യാപികയായ ഭാര്യയും ജോലിക്കും മൂന്ന് കുട്ടികള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു കവര്‍ച്ച. വൈകിട്ട് മൂന്നരയോടെ ഭാര്യയും കുട്ടികളും തിരികേ വീട്ടിലെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ജസ്‌നാദിനെയും നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

gold thief sketch
കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ

പൊലീസ് നടത്തിയ പരിശോധനയിലാണ് അലമാര കുത്തിത്തുറന്ന് 12 പവര്‍ സ്വാര്‍ണാഭരണങ്ങളും പണവും കവര്‍ന്നെന്ന് കണ്ടെത്തിയത്. വീടിനകത്തുള്ള സാധന സാമഗ്രികളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡും വിലരടയാള വിദഗ്ധരും സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധന നടത്തി. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് വെഞ്ഞാറമൂട് പൊലീസ് അന്വേഷണം തുടരുന്നത്.

Summary

A thief broke into a police officer's house in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER