'സംഘപരിവാർ പ്രകോപനങ്ങളിൽ വീണില്ല'; ടിവികെ സർക്കാരിനെ അഭിനന്ദിച്ച് സിപിഎം

ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥന്റെ അനാവശ്യ ഇടപെടൽ ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് സിപിഎം
Thirupparankundram, cpm
Thirupparankundram, cpmPTI/ File
Edited By:
Updated on: 
1 min read

ചെന്നൈ: തിരുപ്പരന്‍കുണ്‍ട്രം ദീപം തെളിക്കലിൽ വിജയ് യുടെ ടിവികെ സർക്കാരിനെ അഭിനന്ദിച്ച് സിപിഎം. സംഘപരിവാർ പ്രകോപനങ്ങളിൽ സർക്കാർ വീണില്ല. യഥാർത്ഥ ഭക്തരുടെ വികാരങ്ങളെ മാനിച്ച്, ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ മണ്ഡപത്തിൽ പതിവുപോലെ ദീപം തെളിയിച്ചതിനെ സിപിഎം സ്വാ​ഗതം ചെയ്യുന്നുവെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.

പാരമ്പര്യങ്ങളും പൈതൃകവും പിന്തുടരുകയും, വിവിധ കോണുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദങ്ങൾക്കും നിർബന്ധങ്ങൾക്കും വഴങ്ങാതെ മതസൗഹാർദവും ജനങ്ങളുടെ ഐക്യവും സംരക്ഷിക്കുന്നതിനും ടിവികെ സർക്കാർ സ്വീകരിച്ച ഉറച്ച നടപടികളെ സിപിഎം അഭിനന്ദിക്കുന്നു. ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥന്റെ അനാവശ്യ ഇടപെടൽ ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് സിപിഎം വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിൽ വിഭാഗീയ ശക്തികളുടെ ഗൂഢാലോചനകൾക്ക് സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി ശക്തമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് കാണുന്നത് സന്തോഷകരമാണെന്നും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി. തിരുപ്പരന്‍കുണ്‍ട്രം കുന്നിന് മുകളിലെ ദീപത്തൂണില്‍ ഇത്തവണ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഒറ്റത്തവണത്തേയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാൽ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രമാണ് ദീപം തെളിയിച്ചത്.

Summary

Thirupparankundram row: CPM congratulates TVK government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karthigai Deepam lit at the usual Uchipillayar Deepa Mandapam
Rahul Gandhi, Akhilesh Yadav
BJP SAD Reunite For Punjab Assembly Polls
Rahul _Priyanka_Sonia
X

FOLLOW US

ON GOOGLE DISCOVER