ലിഫ്റ്റില്‍ കുടുങ്ങി പതിനൊന്നുകാരന്‍ മരിച്ചു പ്രതീകാത്മക ചിത്രം
India

കയറും മുന്‍പേ വാതില്‍ അടഞ്ഞു; ലിഫ്റ്റില്‍ കുടുങ്ങി പതിനൊന്നുകാരന്‍ മരിച്ചു

അപ്പാര്‍ട്ടുമെന്റിന്റെ മൂന്നാം നിലയ്ക്കും നാലാം നിലയ്ക്കും ഇടയില്‍ ലിഫ്റ്റിന് സമീപം കുട്ടി കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ലിഫ്റ്റില്‍ കുടുങ്ങി പതിനൊന്ന് വയസ്സുകാരന്‍ മരിച്ചു. കുട്ടി ലിഫ്റ്റില്‍ കയറും മുന്‍പേ ലിഫ്റ്റിന്റെ വാതിലടയുകയായിരുന്നു. പൂനെയിലെ രാംസ്മൃതി സൊസൈറ്റിയിലെ അപ്പാര്‍ട്ടുമെന്റിലായിരുന്നു സംഭവം.

അപ്പാര്‍ട്ടുമെന്റിന്റെ മൂന്നാം നിലയ്ക്കും നാലാം നിലയ്ക്കും ഇടയില്‍ ലിഫ്റ്റിന് സമീപം കുട്ടി കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി വാതില്‍ അടഞ്ഞതിനെ തുടര്‍ന്ന് കുട്ടി അതില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലിഫ്റ്റ് തകാരറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Child Dies After Lift Door Mishap in Pune

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഷമം ഉള്ളിലൊതുക്കി പുരുഷാരം; പൂരങ്ങളുടെ പൂരവിസ്മയം തുടങ്ങി

'നിയമങ്ങള്‍ കാറ്റില്‍പറത്തി, മുണ്ടത്തിക്കോട് ദുരന്തം മനുഷ്യ നിര്‍മിതം; വന്‍തോതില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചു'

സൂര്യവംശിയുടെ സെഞ്ച്വറി പാഴായി, തിളങ്ങി ഇഷാനും അഭിഷേകും; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

കൈക്കൂലി പണം എലി തിന്നു; ആശ്ചര്യപ്പെട്ട് സുപ്രീംകോടതി

കള്ളനെ പേടിച്ച് ആറു പവന്‍ സ്വര്‍ണം പുസ്തകത്തില്‍ ഒളിപ്പിച്ചു; കുടുംബം ആക്രിക്കടയില്‍, സംഭവം ഇങ്ങനെ

SCROLL FOR NEXT