ഫോട്ടോ: ട്വിറ്റർ 
India

അരുണാചലില്‍ നിന്ന് കാണാതായ 17കാരനെ കണ്ടെത്തി; ചൈനീസ് സൈന്യം അറിയിച്ചതായി ഇന്ത്യ 

അരുണാചല്‍ അതിര്‍ത്തിയില്‍ നിന്ന് കാണാതായ പതിനേഴുകാരനെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയില്‍ നിന്ന് കാണാതായ പതിനേഴുകാരനെ കണ്ടെത്തി. 17കാരനായ മിരം തരോണിനെ കണ്ടെത്തിയതായി ചൈനീസ് സൈന്യം അറിയിച്ചതായി ഇന്ത്യന്‍സേന അറിയിച്ചു.  കുട്ടിയെ വേഗത്തില്‍  ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചുവരികയാണെന്ന് പ്രതിരോധമന്ത്രാലയത്തിലെ പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ ഹര്‍ഷവര്‍ധന്‍ പാണ്ഡെ അറിയിച്ചു. 

കഴിഞ്ഞദിവസമാണ് അരുണാചല്‍പ്രദേശില്‍ നിന്ന് 17കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം നടന്നത്.

17കാരനായ മിരം തരോണിനൊപ്പം സുഹൃത്ത് ജോണി യായിങ്ങിനെയും തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെ ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ നിന്നും ജോണി യായിങ് രക്ഷപ്പെട്ട് തിരിച്ചെത്തിയതായി  താപിര്‍ ഗുവ എംപി ട്വീറ്റ് ചെയ്തു. 

സംഭവത്തിന് പിന്നാലെ, കാണാതായ യുവാവിനെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കണമെന്ന് ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയോട് ആവശ്യപ്പെട്ടു. വേട്ടയ്ക്കും പച്ചമരുന്ന് ശേഖരിക്കാനുമായി പോയപ്പോള്‍ വഴിതെറ്റിപ്പോയതാകാമെന്നും, ഇയാളെ ഔദ്യോഗിക മാര്‍ഗത്തിലൂടെ കൈമാറണമെന്നുമാണ് ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

SCROLL FOR NEXT