അമിത് ഷാ/ ഫോട്ടോ: ട്വിറ്റർ 
India

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്ന് 1.35 കോടി വാങ്ങി; സാക്കീര്‍ നായിക് 50ലക്ഷം നല്‍കി: അമിത് ഷാ

കോണ്‍ഗ്രസ് അനുകൂല സന്നദ്ധ സംഘടനയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്ന് 1.35 കോടി കൈപ്പറ്റിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അനുകൂല സന്നദ്ധ സംഘടനയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്ന് 1.35 കോടി കൈപ്പറ്റിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദേശ സംഭാവന നിയന്ത്രണം നിയമം ലംഘിച്ചതിന് രാജീവ്  ഗാന്ധി ഫൗണ്ടേഷന്റെ ലൈസന്‍സ് റദ്ദാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം വെച്ചതെന്ന് അമിത് ഷാ പറഞ്ഞു. 

ചോദ്യോത്തര വേളയില്‍ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് മാധ്യമങ്ങളെ കാണുമ്പോഴാണ് അമിത് ഷാ കോണ്‍ഗ്രസിന് എതിരെ വിമര്‍ശനം  ഉന്നയിച്ചത്.

2005-2007 കാലയളവില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്ന് 1.35കോടി സ്വീകരിച്ചു. തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിച്ചേനെയെന്ന് അമിത് ഷാ പറഞ്ഞു.

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കിയതിനെ കുറിച്ചുള്ള ചോദ്യം ലിസ്റ്റിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അസ്വസ്ഥരായിരുന്നെന്ന് അമിത് ഷാ ആരോപിച്ചു. 

രാജീവ് ഗാന്ധി ഫൗണ്ടേഷന് സാക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ 2011 ജൂലൈ 7ന് 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. എന്തിനാണ് സാക്കീര്‍ നായിക്ക് ഫൗണ്ടേഷന് പണം നല്‍കിയതെന്ന് അറിയണം. രാജ്യത്തിലെ ജനങ്ങള്‍ ഇതില്‍ വിശദീകരണം അര്‍ഹിക്കുന്നുണ്ട്- അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തില്‍ തുടരുന്നിടത്തോളം,  ഇന്ത്യയുടെ ഒരിഞ്ചുപോലും ആര്‍ക്കും തട്ടിയെടുക്കാന്‍ പറ്റില്ലെന്നും അമിത് ഷാ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്