പ്രതീകാത്മക ചിത്രം 
India

'21കാരനെ കൊന്ന് 8 കഷ്ണങ്ങളാക്കി, 37 സെക്കന്റ് ദൈഘ്യമുള്ള വീഡിയോ പകർത്തി പാക് തീവ്രവാദിക്ക് അയച്ചു കൊടുത്തു, ഉടൻ 2 ലക്ഷം അക്കൗണ്ടിൽ'

പാക് തീവ്രവാദിയെ പരിചയപെട്ടത് ജയിലിൽ വെച്ചാണ്. ഹിന്ദുക്കളെ കൊല്ലാൻ തന്നെ നിയോ​ഗിച്ചെന്നും പ്രതിയുടെ മൊഴി. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തിച്ച ശേഷം 21 കാരനെ കൊന്ന് കഷ്ണങ്ങളാക്കുന്ന വീഡിയോ പാകിസ്ഥാന്‍ തീവ്രവാദിക്ക് അയച്ചു കൊടുത്തെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. വീഡിയോ അയച്ചു കൊടുത്തതിന് പിന്നാലെ തന്റെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ ലഭിച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു.

നോർത്ത് ഡൽഹിയിൽ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. മൃതദേഹം ഒരു 21കാരന്റെതാണെന്ന് പരിശോധനയിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. മൃതദേഹത്തിൽ ത്രീശൂലം പച്ചകുത്തിയിരുന്നതായും കണ്ടെത്തി. സംഭവത്തിൽ അറസ്റ്റിലായ നൗഫൽ, ജ​ഗ്ജിത് സിങ് എന്നിവർക്ക് പാകിസ്ഥാൻ തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു.

മയക്ക്മരുന്നിന് അടിമയായിരുന്ന 21കാരനെ ഡിസംബർ 14നാണ് സൗഹൃദം സ്ഥാപിച്ച് പ്രതികൾ ഇരുവരും വീട്ടിലെത്തിച്ച് കൊന്ന് കഷ്ണങ്ങളാക്കിയത്. ശേഷം 37 സെക്കന്റ് ദൈർഘ്യമുള്ള  വീഡിയോ പകർത്തി പാകിസ്ഥാൻ ലഷ്കർ ഇ ത്വയ്യിബ തീവ്രവാദിയായ സോഹലിന് അയച്ചു കൊടുത്തു. ഉടൻ തന്നെ തന്റെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ വന്നുവെന്നും നൗഫൽ പൊലീസിന് മൊഴി നൽകി.

ജയിലിൽ വെച്ചാണ് സോഹലിനെ പരിചയപ്പെട്ടതെന്നും സ്വാധീനശക്തിയുള്ള ഹിന്ദുക്കളെ കൊലപ്പെടുത്താൻ തന്നെ അയാൾ നിയോ​ഗിച്ചിരുന്നെന്നും നൗഫൽ പറഞ്ഞു. പ്രതികളില്‍ നിന്നും വലിയ ഗ്രനേഡുകളടക്കം ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നൗഫലിനൊപ്പമുണ്ടായിരുന്ന ജ​ഗ്ജിത് ഖാലിസ്ഥാൻ തീവ്രവാദി ബന്ധമുള്ളയാളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT