ചെന്നൈ: സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍ ട്രെയിനിലയച്ചു. ബാക്കി ഭാഗങ്ങള്‍ ബിരിയാണി വയ്്ക്കുകയും ചെയ്തു. ഒഡീഷക്കാരിയായ യുവതി ഹിദായത്ത് നിഷയാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമ്പരത്തെ സ്വകാര്യ കമ്പനി ജീവനക്കാരിയാണെന്ന് പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ മണിപ്പൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തമിഴ്നാട് എക്‌സ്പ്രസ് ട്രെയിനില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് കണ്ടെടുത്ത ഒരു പ്ലാസ്റ്റിക് കവര്‍ ചെന്നൈയിലെ ഒരു തുണിക്കടയുടേതാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സെന്‍ട്രലിലെയും സമീപപ്രദേശങ്ങളിലെയും 350ലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.
ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ദമ്പതികള്‍ ട്രെയിനില്‍ യുവതിയുടെ മൃതദേഹഭാഗങ്ങള്‍ അടങ്ങിയ സ്യൂട്ട് കേസ് ഉപേക്ഷിച്ച ശേഷം മടങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ദമ്പതികളുടെ വീട്ടില്‍ എത്തിയത്. അവിടെ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ച നിലയിലും ചില ശരീരഭാഗങ്ങള്‍ ബിരിയാണി വച്ച നിലയിലും കണ്ടെത്തി.
കൊലയ്ക്ക് പിന്നാലെ ഒളിവില്‍ പോയ 22 കാരന്‍ മാണിക് ലസ്‌കറെ ഗുഡുവാഞ്ചേരി പൊലീസ് മണിപ്പൂരില്‍ നിന്നാണ് പിടികൂടിയത്. അതേസമയം, ലസ്‌കറിന്റെ ഭാര്യ ഭഗമതി മാജി ഇപ്പോഴും ഒളിവിലാണ്. അവരെ കണ്ടെത്താന്‍ പ്രത്യേക പൊലീസ് സംഘം ഒഡീഷയിലും ബിഹാറിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകം, ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കല്‍, അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates