നിവിന്റെ അനിയനായി നസ്‌ലെനെ ആലോചിച്ചിരുന്നു; എന്തുകൊണ്ട് മുന്നോട്ട് പോയില്ല? തുറന്നു പറഞ്ഞ് ഗിരീഷ് എഡി

ആരെയൊക്കയോ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് പോലെ തോന്നും
Girish AD, Naslen, Bethlehem Kudumba Unit
Girish AD, Naslen, Bethlehem Kudumba Unit
Updated on
1 min read

ബോക്‌സ് ഓഫീസ് കണക്കുകള്‍ കാറ്റിപ്പറത്തിക്കൊണ്ട് മുന്നേറുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഇതിനോടകം തന്നെ 100 കോടി പിന്നിട്ട ചിത്രം 150 കോടിയെന്ന മാന്ത്രിക സംഖ്യയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നിവിന്‍ പോളി-മമിത ബൈജു കോമ്പോ മുതല്‍ വന്നവരും പോയവരുമെല്ലാം തിയേറ്ററില്‍ ഓളം സൃഷ്ടിക്കുന്നുണ്ട്.

ബെത്‌ലഹേം കുടുംബ യൂണിറ്റിലെ കയ്യടി നേടുന്ന കഥാപാത്രങ്ങളിലൊന്നാണ് സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയല്‍ ഡേവിസ്. അതേസമയം ഈ കഥാപാത്രം നസ്ലെന് നന്നായി ചേരുന്നതായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എഡി.

വളരെ മുമ്പ് തന്നെ ഗിരീഷ് ആലോചിച്ചിരുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. തുടക്കകാലത്ത് ജസ്റ്റിന്റെ അനിയന്‍ വേഷത്തിലേക്ക് നസ്ലെനെ ആലോചിച്ചിരുന്നുവെന്നാണ് ഗിരീഷ് പറയുന്നത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഗിരീഷ് മനസ് തുറന്നത്.

''ഈ സിനിമ ആലോചിക്കുന്ന സമയത്ത് അങ്ങനെയുള്ള ഓപ്ഷന്‍ വന്നിരുന്നു. പിന്നെ സൈഡ് റോളിലേക്ക് വിളിക്കാന്‍ പറ്റില്ലല്ലോ. സംഗീതും ഇപ്പോള്‍ നായകനായി വന്നിരുന്നു. പക്ഷെ സംഗീത് നമ്മളോടുള്ള സ്‌നേഹം കൊണ്ട് വന്നതാണ്.'' ഗിരീഷ് പറയുന്നു.

പ്രേമലു 2 എന്തുകൊണ്ട് മാറ്റിവച്ചു? എന്ന ചോദ്യത്തിനും ഗിരീഷ് മറുപടി നല്‍കുന്നുണ്ട്. ''അതിന് ഇപ്പോള്‍ മറുപടി പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ പടം വിജയിച്ചതോടെ ആരെയൊക്കയോ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് പോലെ തോന്നും. കുറച്ചും കൂടി കഴിഞ്ഞിട്ട് അതെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാം. ഒരുപാട് പറയാനുള്ള വിഷയം ആണത്'' എന്നാണ് ഗിരീഷ് പറയുന്നത്.

Girish AD, Naslen, Bethlehem Kudumba Unit
മഴയത്ത് ക്യു നിന്ന് ടിക്കറ്റെടുത്ത് കണ്ട മോഹന്‍ലാല്‍ സിനിമ; അന്ന് ഇഷ്ടമായില്ല, ഇന്ന് അഭിപ്രായം മാറി: ആസിഫ് അലി
Girish AD, Naslen, Bethlehem Kudumba Unit
പൊലീസ് വേഷത്തിൽ പൃഥ്വിരാജും കരീനയും; ദായ്റയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
Girish AD, Naslen, Bethlehem Kudumba Unit
'പ്രേമലു 2' വേണ്ടെന്ന് വച്ചത് ഞാന്‍ തന്നെ; ഇല്ലെങ്കില്‍ വലിയ പ്രതിസന്ധികളിലേക്ക് പോയേനെ; തുറന്നു പറഞ്ഞ് ഗിരീഷ് എഡി
Summary

Girish AD about Naslen being a part in Bethlehem Kudumba Unit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com